ഹിലരിയുടെ കൂടുതല്‍ ഇ-മെയിലുകള്‍ പുറത്തുവിട്ടു


വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റണ്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ അയച്ച 500ലധികം ഇ-മെയിലുകള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് പുറത്തുവിട്ടു. രഹസ്യവിഭാഗത്തില്‍ പെടാത്ത ഇ-മെയിലുകളാണ് പുറത്തുവിട്ടവയിലെല്ലാം. ഇതുവരെ 46,946 ഇ-മെയിലുകളാണ് പുറത്തുവിട്ടത്. ഫെബ്രവുരി 29നകം രഹസ്യവിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത മുഴുവന്‍ ഇ-മെയിലുകളും പുറത്തുവിടും. സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ സ്വകാര്യ സര്‍വറില്‍നിന്ന് ഇ-മെയിലുകളയച്ച ഹിലരിയുടെ നടപടി വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.