ട്രംപ് പ്രസിഡന്‍റാകില്ലെന്ന് ഒബാമ

വാഷിങ്ടണ്‍: പ്രസിഡന്‍റ് പദവി എന്നത് ഉത്തരവാദിത്തം ഏറെയുള്ള ജോലിയാണെന്നും റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി റൊണാള്‍ഡ് ട്രംപ് ആ സ്ഥാനത്തേക്ക് വരില്ലെന്നും യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ പറഞ്ഞു. അമേരിക്കന്‍ ജനതയെ തനിക്ക് വിശ്വാസമുണ്ടെന്നും ഇക്കാര്യത്തില്‍ തെറ്റുപറ്റില്ളെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
പ്രൈമറി തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചിരുന്നു. സൗത്കരോലൈനയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ട്രംപ്. കാലിഫോര്‍ണിയയിലെ ഏഷ്യന്‍ സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാനത്തെിയ ഒബാമ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. രാജ്യത്തിന് ഒട്ടേറെ വിനാശം വരുത്തിവെച്ച പ്രസിഡന്‍റിന്‍െറ വാക്കുകള്‍ അഭിനന്ദനമായി സ്വീകരിക്കുന്നുവെന്ന് ട്രംപ് പ്രതികരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 01:56 GMT