സില്‍വിയക്ക് മകനെ തിരിച്ചു കിട്ടി 30 വര്‍ഷത്തിനു ശേഷം

ഓട്ടവ: 76കാരിയായ സില്‍വിയ വില്‍സന്‍ ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല 30 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട മകനെ തിരിച്ചുകിട്ടുമെന്ന്. കഴിഞ്ഞ ആഴ്ച പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് വാര്‍ത്ത കേള്‍ക്കുമ്പോള്‍ അമ്പരന്നുപോയി ഈ അമ്മ.  മകനെ എത്രയും പെട്ടെന്ന് കാണണമെന്നും അതിനു സഹായിക്കണമെന്നും അവര്‍ പറഞ്ഞു. ഭിന്നശേഷിക്കാരനായ കനേഡിയക്കാരന്‍ എഡ്ഗാര്‍ ലഥുലിപാണ്  അമ്മക്കടുത്ത് തിരിച്ചത്തെിയത്്. ഡി.എന്‍.എ ടെസ്റ്റിലൂടെ എഡ്ഗാര്‍ ലഥുലിപാണിതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
1986ല്‍ 21 വയസ്സുള്ളപ്പോഴാണ് ഒരു കുട്ടിയുടെ മാനസികപ്രായം മാത്രമുള്ള എഡ്ഗാറിനെ  കിച്നറിലെ കാണാതായത്.  മുമ്പ് ചികിത്സയിലായിരുന്നപ്പോള്‍ ലഥുലിപ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
കാണാതായ സ്ഥലത്തുനിന്ന് 120 കിലോമീറ്റര്‍ അകലെ മറ്റൊരു പേരില്‍ ജീവിക്കുകയായിരുന്ന എഡ്ഗാറിന്് പിന്നീട് തന്‍െറ യഥാര്‍ഥ പേര് ഓര്‍മവരുകയായിരുന്നുവെന്ന് ഇയാളുമായി ബന്ധമുള്ള സാമൂഹിക പ്രവര്‍ത്തകന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.