Posted On
date_range Updated On
date_range ഉത്തര കൊറിയ ആണവായുധം വികസിപ്പിക്കുന്നെന്ന് അമേരിക്ക
വാഷിംങ്ടണ്‍: ഉത്തര കൊറിയ ആണവ പദ്ധതി വികസിപ്പിക്കുകയാണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലും മറ്റ് അനുബന്ധ ഉപകരണങ്ങളുമാണ് വികസിപ്പിക്കുന്നതെന്ന് അമേരിക്കന്‍ ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ ജെയിംസ് ക്ലാപ്പര്‍ പറഞ്ഞു. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളും മറ്റും സൗത് കൊറിയക്കും ജപ്പാനും ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകം നേരിടുന്ന ഭീഷണികളെ കുറിച്ച് അമേരിക്കന്‍ സെനറ്റില്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിച്ചപ്പോഴാണ് ക്ലാപ്പര്‍ ഇക്കാര്യം പരാമര്‍ശിച്ചത്. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.