62 വര്‍ഷത്തിനുശേഷം ‘വേര്‍പിരിഞ്ഞ’ ദമ്പതികള്‍

വാൻകൂവർ: 'സുഹൃത്തുക്കളേ ദയവായി ഇത്​ വായിക്കുക. ജീവിതത്തിൽ ഞാൻ പകർത്തയിട്ടുള്ളതിൽ ഏറ്റവും ദുഖം നിറഞ്ഞ ചിത്രമാണിത്'​. 68 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനുശേഷം പിരിഞ്ഞ മുത്തശ്ശിയുടെയും മുത്തച്ഛ​​െൻറയും ചിത്രങ്ങൾ ​േഫസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​ത ശേഷം കൊച്ചു മകളായ ആഷ്​ലി ബാർടിക്കി​​െൻറ കുറിപ്പിലെ വരികളാണിത്​.

ബ്രിട്ടീഷ്​ കൊളംബിയയിലെ 83കാരനായ വോൾഫ്രാം ഗോഡ്​സ്​ചാക്കും ത​​െൻറ ജീവിത പങ്കാളിയുമായ അനീറ്റയുടെയും ചിത്രങ്ങളാണ്​ ആഷ്​ലി പോസ്​റ്റ്​ ചെയ്​തത്​. രണ്ട്​ സ്​ഥലങ്ങളിലാണ്​ എട്ട്​ മാസമായി ഇരുവരും താമസിക്കുന്നത്​. ആരോഗ്യപരമായ കാരണങ്ങൾകൊണ്ട്​ ആഷ്​ലിയുടെ കുടുംബം മുത്തശ്ശിയെ നഴ്​സിങ്​ ഹോമിലാണ്​​ താമസിപ്പിച്ചിരിക്കുന്നതെന്നും ആഷ്​ലി കുറിപ്പിൽ പറയുന്നു​. ഇരുവരും പരസ്​പരം കണ്ടുമുട്ടു​​േമ്പാഴുള്ള രംഗം ഹൃദയഭേദകമാണ്​. എന്നാൽ ഇപ്പോൾ മുത്തച്ഛന്​ കഴുത്തിൽ ക്യാൻസർ ബാധിച്ചതിനാൽ ഒാർമശക്​തി ദിനം ​​പ്രതി നശിച്ചുകൊണ്ടിരിക്കുകയാണ്​. ഇരുവരും അകലെയായതിനാൽ വോൾഫ്രാമി​​െൻറ ഒാർമയിൽ അനീറ്റയുണ്ടാകുമോയെന്ന ആശങ്ക കുടുംബത്തിനുണ്ടായിരുന്നു.

ഒന്നിടവിട്ട ദിവസങ്ങളിൽ 30 മിനിറ്റ്​ സമയം ഇവർ തമ്മിൽ സംസാരിക്കാനുള്ള അവസരം കുടുംബമുണ്ടാക്കി. അതിനാൽ വോൾഫ്രാം അനീറ്റയെ മറന്നില്ല. എന്നാൽ എട്ടുമാസമായി വീൽചെയറിൽ ഇരിക്കുന്നതിനാൽ ഫിസിയോ തെറാപ്പിപോലെയുള്ള ചികിത്സയൊന്നും ​വോൾഫ്രാമിന്​ നൽകിയിരുന്നില്ല. ഇരുവരെയും ഒരുമിച്ച് കെയര്‍ഹോമിലത്തെിച്ചെങ്കിലും വോള്‍ഫാമിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതിനാല്‍ മാറ്റിപ്പാര്‍പ്പിച്ചു.
പിന്നീട് പരസ്പരം കാണാനായി ഇരുവരെയും വീട്ടില്‍ കൊണ്ടുവന്നപ്പോഴാണ് വോള്‍ഫാമും അനീറ്റയും പുണര്‍ന്ന് കരഞ്ഞത്.

1954ല്‍ ജര്‍മനിയില്‍ വെച്ച് കണ്ടുമുട്ടിയ വോള്‍ഫാമും അനീറ്റയും നാലുമാസത്തിനു ശേഷം വിവാഹിതരാവുകയും തൊഴിലില്ലായ്മമൂലം കാനഡയിലേക്ക് കുടിയേറുകയുമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.