പശ്ചിമേഷ്യ: ഹിലരി മാപ്പുപറയണമെന്ന് ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലമുള്ള മരണങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കാരണം യു.എസ്. മുന്‍ സ്റ്റേറ്റ്  സെക്രട്ടറിയും ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുമായ ഹിലരി ക്ളിന്‍റനെന്ന് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഫലപ്രദമായ രീതിയില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ ഹിലരി പരാജയപ്പെട്ടതാണ് ഭീകരസംഘടനയായ ഐ.എസിന്‍െറ ഉദയത്തിന് കാരണമെന്ന് കുറ്റപ്പെടുത്തിയ ട്രംപ്, നിരുത്തരവാദിത്തപരമായി പ്രവര്‍ത്തിച്ച ഹിലരി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. അതിനിടെ, കഴിഞ്ഞ ദിവസം ട്രംപിന്‍െറ പ്രചാരണവിഭാഗം ചെയര്‍മാന്‍ പോള്‍ മനഫോര്‍ട്ട് രാജിവെച്ചത് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുട്ടിനുമായുള്ള അവിഹിത ബന്ധത്തിന് തെളിവാണെന്ന് ഹിലരി ക്ളിന്‍റണ്‍ ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.