ട്രംപിന്‍െറ തീരുമാനം പ്രാകൃതമെന്ന് പ്രിയങ്ക ചോപ്ര

ന്യൂയോര്‍ക്: മുസ്ലിംകളെ ബഹിഷ്കരിക്കാനുള്ള ട്രംപിന്‍െറ തീരുമാനം പ്രാകൃതമെന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര പറഞ്ഞു. ലോകത്ത് ഏറ്റവും സ്വാധീനമുള്ള നൂറുപേരെന്ന് ടൈം മാഗസിന്‍ കണ്ടത്തെിയവര്‍ക്കായി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം. നിങ്ങള്‍ക്ക് ആരെയും ബഹിഷ്കരിക്കാനാകുമെന്ന് തോന്നുന്നില്ല. ഒരു പ്രത്യേക വിഭാഗം ജനങ്ങളെ സാമാന്യവത്കരിക്കുന്നത് പ്രാകൃതമായ ഏര്‍പ്പാടാണ്. ആഭ്യന്തര തീവ്രവാദത്തിനെതിരായ പോരാട്ടങ്ങളോട് മുഖംതിരിക്കാനാവാത്തവിധം  സങ്കീര്‍ണമായി വളര്‍ന്നെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.