പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വം; ട്രംപിനും ഹിലരിക്കും വിജയം

ന്യുയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വ  മത്സരത്തില്‍ ഡൊണാള്‍ഡ് ട്രംപിനും ഹിലരി ക്ലിന്‍റണിനും മുന്‍തൂക്കം. ചൊവ്വാഴ്ച വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന  തെരെഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പ്രൈമറിയിലെ അഞ്ച് സ്ഥലങ്ങളില്‍ ട്രംപ് വിജയിച്ചതോടെ ഇദ്ദേഹം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പെന്‍സില്‍ വാനിയ, മേരീലാന്‍റ്, കണക്റ്റികട്, റോഡേ ഐലന്‍റ്, ഡെലിവെയര്‍, എന്നവിടങ്ങളിലാണ് എതിരാളികളായ ട്രെഡ് ക്രൂസ്, ജോണ്‍ കാസിച് എന്നിവരെ പിന്നിലാക്കി ഡ്രംപ് മുന്നേറിയത്. ഏപ്രില്‍ അഞ്ചിന് വിസ്കോന്‍സിനിലെ പ്രൈമറി തെരഞ്ഞെടുപ്പില്‍ ഡ്രംപ് പരാജയമറിഞ്ഞിരുന്നു.

ഡെമോക്രാറ്റിക് പ്രൈമറി തെരഞ്ഞെടുപ്പില്‍ പെന്‍സില്‍ വാനിയ, മേരിലാന്‍ഡ്, ഡെലിവേര്‍ എന്നിവിടങ്ങളില്‍ ഹിലരി ക്ലിന്‍റണ്‍ ജയിച്ചു കയറി. എതിരാളിയായ ബെര്‍നി സാേൻറഴ്സനെയാണ് ഇവര്‍ തോല്‍പ്പിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.