ഇംപീച്ച്മെന്‍റ്: രക്ഷതേടി ദില്‍മ റൂസഫ് യു.എന്നില്‍

ബ്രസീലിയ: പാര്‍ലമെന്‍റിന്‍െറ ഇംപീച്ച്മെന്‍റ് ഭീഷണി നേരിടുന്ന ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൂസഫ് ഐക്യരാഷ്ട്രസഭയെ സമീപിക്കുന്നു. തനിക്കെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം അധോസഭ പാസാക്കിയതോടെയാണ് ആഗോള രാജ്യങ്ങളുടെ പിന്തുണ തേടാന്‍ ഇടതുപക്ഷ നേതാവ് തീരുമാനിച്ചത്. വെള്ളിയാഴ്ച യു.എന്നില്‍ തനിക്ക് ബ്രസീലില്‍ നടക്കുന്ന നീക്കങ്ങള്‍ നിയമവിരുദ്ധമാണെന്ന് ദില്‍മ പ്രഖ്യാപിക്കും.
രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടെ, ഒരു കാബിനറ്റ് മന്ത്രികൂടി രാജിവെച്ചത് ഭീഷണി രൂക്ഷമാണെന്ന സന്ദേശം നല്‍കുന്നതായിരുന്നു. ഇതോടെ 31 അംഗ കാബിനറ്റില്‍നിന്നും രാജിവെക്കുന്ന മന്ത്രിമാരുടെ എണ്ണം ഒമ്പതായി. ഇംപീച്ച്മെന്‍റിനെ തുടര്‍ന്ന് ദില്‍മ രാജിവെച്ചാല്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനെ സംബന്ധിച്ച് വൈസ് പ്രസിഡന്‍റ് കരുനീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ആയുധരഹിതമായി നടക്കുന്ന ഭരണകൂട അട്ടിമറിയാണ് ബ്രസീലില്‍ സംഭവിക്കുന്നതെന്നാണ് ഇംപീച്ച്മെന്‍റിനുള്ള നീക്കങ്ങളെ ദില്‍മ വിശേഷിപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.