ക്യൂബൻ കമ്യൂണിസ്റ്റ് കോൺഗ്രസിൽ കാസ്ട്രോയുടെ വികാര നിർഭര പ്രസംഗം

ഹവാന: ക്യൂബൻ കമ്യൂണിസ്റ്റ് കോൺഗ്രസിൽ വിപ്ലവ നേതാവ് ഫിദൽ കാസ്ട്രോയുടെ വികാര നിർഭര പ്രസംഗം. അടുത്ത് തന്നെ തനിക്ക് 90 വയസാവും. ഈ മുറിയിൽ വെച്ചുള്ള തന്‍റെ അവസാന പ്രസംഗമായിരിക്കാം ഇതെന്ന് പറഞ്ഞാണ് കാസ്ട്രോ സംസാരിച്ച് തുടങ്ങിയത്. മനുഷ്യരുടെ നന്മക്ക് വേണ്ടി നാം പ്രവർത്തിക്കുന്ന കാലത്തോളം ക്യൂബൻ കമ്യൂണിസം നിലനിൽക്കും. മനുഷ്യരുടെ ആവശ്യങ്ങൾക്കായി  എപ്പോഴും പൊരുതേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള അടിയുറച്ച വിശ്വാസമാണ് തന്നെ മുന്നോട്ടു നയിച്ചത്. വിജയികളായ ക്യൂബൻ ജനതയെ കുറിച്ച് ലാറ്റിൻ അമേരിക്കയിലെയും ലോകത്തിലെയും സഹോദരങ്ങളോട് നമുക്ക് പറയാനാവുമെന്നും കാസ്ട്രോ കൂട്ടിച്ചേർത്തു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് അനുമോദനം നല്‍കിയാണ് കാസ്‌ട്രോ കോണ്‍ഗ്രസ് സമാപന സമ്മേളനത്തിലെ പ്രസംഗം അവസാനിപ്പിച്ചത്. ത്രിദിന പാര്‍ട്ടി കോണ്‍ഗ്രസ് കാസ്ട്രോയുടെ സഹോദരൻ റൗള്‍ കാസ്‌ട്രോയെ വീണ്ടും ക്യൂബൻ കമ്യൂണിസ്റ്റ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.