വ്യോമിങ്ങില്‍ ട്രംപിനെ വീഴ്ത്തി ക്രൂസ്

വാഷിങ്ടണ്‍: പശ്ചിമ അമേരിക്കന്‍ സംസ്ഥാനമായ വ്യോമിങ്ങില്‍ റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയെ കണ്ടത്തൊനായി നടന്ന പ്രൈമറിയില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ ടെഡ് ക്രൂസിന് അനായാസജയം. സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെടുന്ന 14 പ്രതിനിധികളില്‍ ഒരാളെപോലും സ്വന്തമാക്കാനാകാതെയായിരുന്നു ട്രംപിന്‍െറ വീഴ്ച. നേരത്തേ വന്‍കുതിപ്പ് നടത്തിയിരുന്ന ട്രംപിന് വരുംനാളുകളില്‍ മത്സരം കടുക്കുമെന്നുറപ്പായി.

പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വം ഉറപ്പാക്കാന്‍ റിപ്പബ്ളിക്കന്‍ നിരയില്‍ 1237 പ്രതിനിധികള്‍ വേണ്ടിടത്ത് ട്രംപിന് 744ഉം ക്രൂസിന് 559ഉം പേരാണുള്ളത്. ഇനി പ്രാഥമിക മത്സരം അവശേഷിക്കുന്ന മൊത്തം സീറ്റുകളില്‍ 60 ശതമാനവും നേടാനായാല്‍ മാത്രമേ ട്രംപിന് ആവശ്യമായ സംഖ്യ തൊടാനാകൂ. നിലവിലെ സാഹചര്യം പരിഗണിച്ചാല്‍, അത് പ്രയാസകരവുമാണ്.

വ്യോമിങ്ങില്‍ ക്രൂസിന്‍െറ ഏകപക്ഷീയ ജയത്തിനെതിരെ ട്രംപ് രംഗത്തിറങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് നേരിട്ട് തെരഞ്ഞെടുപ്പ് നടക്കുന്നതിനു പകരം 475 പാര്‍ട്ടി പ്രതിനിധികള്‍ ശനിയാഴ്ച യോഗംചേര്‍ന്ന് പ്രതിനിധികളെ തെരഞ്ഞെടുക്കുകയായിരുന്നു. ഇത് തനിക്കെതിരായ ഉപജാപമാണെന്നാണ് ട്രംപിന്‍െറ ആരോപണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.