ഗ്വണ്ടാനമോയിലെ ഒമ്പത് തടവുകാരെ കൂടി മാറ്റി

വാഷിങ്ടണ്‍: ഗ്വണ്ടാനമോയിലെ യമന്‍ പൗരന്മാരായ ഒമ്പതു തടവുകാരെ അമേരിക്ക സൗദിയിലേക്ക് മാറ്റി. 2009ല്‍ മോചനത്തിന് അനുമതി ലഭിച്ചിട്ടും വിട്ടയക്കാത്തതിന് വര്‍ഷങ്ങളായി നിരാഹാര സമരം തുടരുന്ന താരിഖ് അബൂഒൗദയും മോചിതരായവരില്‍ പെടും. ഇദ്ദേഹത്തിന് സൈന്യം മൂക്കിലൂടെയും മറ്റും നിര്‍ബന്ധിച്ച് ഭക്ഷണം നല്‍കിവരുകയായിരുന്നു. പകുതിയിലേറെ ഭാരം കുറയുകയും ശാരീരിക സ്ഥിതി അപകടകരമായി മാറുകയും ചെയ്തിട്ടും സമരം തുടര്‍ന്ന അബൂഒൗദയെ സൈന്യം കൊലക്ക് കൊടുക്കുകയാണെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ ആരോപിച്ചിരുന്നു.

2002ലാണ് അബൂഒൗദയെ അമേരിക്ക പിടികൂടി ഗ്വണ്ടാനമോയിലത്തെിക്കുന്നത്. അഹ്മദ് ഉമര്‍ അബ്ദുല്ല അല്‍ഹികമി, അബ്ദുറഹ്മാന്‍ മുഹമ്മദ് സാലിഹ് നാസിര്‍, അലി യഹ്യ മഹ്ദി അല്‍റയ്മി, മുഹമ്മദ് അബ്ദുല്ല മുഹമ്മദ് അല്‍ഹമീരി, അഹ്മദ് യസ്ലം സൈദ് കുമന്‍, അബ്ദുറഹ്മാന്‍ അല്‍ഖൈസി, മുഹമ്മദ് അലി അല്‍ഖത്ത, മശ്ഹൂര്‍ അബ്ദുല്ല മുഖ്ബില്‍ അഹ്മദ് അല്‍സബ്രി എന്നിവരാണ് മോചിതരായ മറ്റുള്ളവര്‍.


ഇതോടെ വിവാദ സൈനിക തടവറയില്‍ കഴിയുന്നവരുടെ എണ്ണം 80 ആയി. എല്ലാ തടവുകാരെയും മോചിപ്പിച്ച് ഗ്വണ്ടാനമോ അടച്ചുപൂട്ടുമെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും ഇതുവരെയും പ്രാബല്യത്തില്‍ വരുത്താനായിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.