Posted On
date_range Updated On
date_range ജോണ്‍ കെറി ബഗ്ദാദിലേക്ക്
ബഗ്ദാദ്: ഐ.എസിനെതിരെയുളള പോരാട്ടത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ബഗ്ദാദിലേക്ക്. ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി, വിദേശകാര്യ മന്ത്രി ഇബ്രാഹിം അല്‍ജാഫരി, കുര്‍ദിഷ് നേതാവ് നചിര്‍വാന്‍ ബര്‍സാനി എന്നിവരുമായി കെറി കൂടിക്കാഴ്ച നടത്തും. ഐ.എസ് കീഴടക്കിയ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നതിന് ഇറാഖി സേനക്ക് എല്ലാവിധ സൈനിക സഹായങ്ങളും അമേരിക്ക നല്‍കിവരുന്നുണ്ട്. ബഹ്റൈനില്‍ നടക്കുന്ന അറബ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തതിന് ശേഷം ജോണ്‍ കെറി ഇറാഖിലേക്ക് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.