ബോസ്നിയ കൂട്ടക്കൊല: വോജിസ് ലാവ് സീസേല്‍ജിനെ യു.എന്‍ കോടതി കുറ്റമുക്തനാക്കി

ജനീവ: 90കളിലെ ബോസ്നിയന്‍ കൂട്ടക്കൊലയില്‍ കുറ്റക്കാരനെന്നുകണ്ടത്തെിയ സെര്‍ബ് നേതാവ് വോജിസ്ലാവ് സീസേല്‍ജിനെ യു.എന്‍ കോടതി വെറുതെവിട്ടു. സീസേല്‍ജിന്‍െറ അഭാവത്തിലായിരുന്നു വിധി. രണ്ടാംലോക യുദ്ധത്തിനുശേഷം നടന്ന ഏറ്റവുംവലിയ യുദ്ധക്കുറ്റങ്ങളിലൊന്നായി വിശേഷിക്കപ്പെടുന്ന ബോസ്നിയ വംശഹത്യയില്‍  തെളിവില്ളെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി പ്രഖ്യാപിച്ചതോടെയാണ് കടുത്ത ദേശീയവാദിയായ സീസേല്‍ജ്  കുറ്റവിമുക്തനായത്.  ജഡ്ജി ജീന്‍ ക്ളൗഡ് അന്‍േറാനെറ്റിയുടെ നേതൃത്വത്തിലുള്ള  പാനലാണ് വിധി പ്രഖ്യാപിച്ചത്.

നാലുവര്‍ഷംകൊണ്ട് ലക്ഷം പേരാണ് ബോസ്നിയയില്‍ കൂട്ടക്കൊല ചെയ്യപ്പട്ടത്. ആറുതരത്തിലുള്ള യുദ്ധപാതകങ്ങളും മാനവികക്കെതിരായ കുറ്റങ്ങളുമായിരുന്നു സീസേല്‍ജിനെതിരെ ചുമത്തിയത്.  കുറ്റങ്ങള്‍ നിഷേധിച്ച സീസേല്‍ജ്  2003ല്‍ സ്വമേധയാ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. എന്നാല്‍, വിചാരണ വൈകിയതിനെ തുടര്‍ന്ന് 10 വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടിവന്നു. 1.4 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനഹാനിക്ക് കേസുകൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.  2007ല്‍ കേസില്‍ വാദം തുടങ്ങിയപ്പോള്‍  കൊലപാതകങ്ങളിലും സെര്‍ബിയയില്‍നിന്ന് മറ്റു വിഭാഗക്കാരെ പുറത്താക്കുന്നതിലും കൊള്ളയടിച്ചതിലും ഇദ്ദേഹത്തിന് പങ്കുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചിരുന്നു.

കൂടാതെ വീടുകളും ചരിത്രസ്മാരകങ്ങളും തകര്‍ത്തതിനും സ്വകാര്യ-പൊതുമുതലുകള്‍ നശിപ്പിച്ചതിനും ഇദ്ദേഹത്തിനെതിരെ കുറ്റം ചുമത്തണമെന്നും പ്രോസിക്യൂട്ടര്‍മാര്‍ കോടതിയോട് അഭ്യര്‍ഥിച്ചു. സീസേല്‍ജിന്‍െറ  വംശീയത നിറഞ്ഞ പ്രസംഗങ്ങള്‍ വിദേഷത്തിന്‍െറ വിത്തുവിതക്കുമെന്നും ജനതയെ സംഘര്‍ഷത്തിലേക്ക് തള്ളിവിടുമെന്നും കാണിച്ച് 28 വര്‍ഷത്തെ തടവിന് ശിക്ഷിക്കണമെന്ന് യു.എന്‍ പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. കൊസോവയിലും ബോസ്നിയയിലും ക്രൊയേഷ്യയിലും നരഹത്യക്ക് നേതൃത്വം നല്‍കിയിരുന്നു ഇദ്ദേഹമെന്നും ആരോപണമുയര്‍ന്നിരുന്നു.

2014ല്‍ അര്‍ബുദചികിത്സക്കായി സെര്‍ബിയയിലേക്ക് പോകാന്‍ കോടതി അനുവദിച്ചു. അവിടെനിന്ന് കോടതിയില്‍ ഹാജരാവാന്‍ അദ്ദേഹം തയാറായില്ല. തുടര്‍ന്ന് അവിടെ തുടരാന്‍ ജഡ്ജിമാര്‍ അനുമതിനല്‍കുകയായിരുന്നു. അതിനിടെ  വിചാരണക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് നിരവധി സമന്‍സയച്ചിരുന്നുവെങ്കിലും സീസേല്‍ജ് ഗൗനിച്ചില്ല.  സെര്‍ബിയന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുമുമ്പ് നടന്ന സര്‍ക്കാര്‍വിരുദ്ധ റാലികളില്‍ സീസേല്‍ജ് പങ്കെടുത്തിരുന്നു.

അന്തരിച്ച മുന്‍ സെര്‍ബ് പ്രസിഡന്‍റ് സ്ലോബോദന്‍ മിലോസെവികിന്‍െറ അടുത്ത അനുയായിയായിരുന്നു സീസേല്‍ജ്. 1998-2000 കാലയളവില്‍ സെര്‍ബിയന്‍ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.  കഴിഞ്ഞയാഴ്ച ബോസ്നിയന്‍ യുദ്ധക്കുറ്റങ്ങളില്‍ സെര്‍ബ് നേതാവ് റദോവന്‍ കരായിചിനെ അന്താരാഷ്ട്ര നീതിന്യായ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചിരുന്നു. 40 വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ബോസ്നിയന്‍ -സെര്‍ബ് സേന കമാന്‍ഡര്‍ ജനറല്‍ രാത്കോ മ്ളാദിക്യുദ്ധക്കുറ്റത്തില്‍ ഹേഗ് കോടതിയുടെ വിധികാത്ത് കഴിയുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.