Posted On
date_range Updated On
date_range അമേരിക്കയിൽ കളിസ്ഥലത്തുണ്ടായ വെടിവെപ്പിൽ 16 പേർക്ക് പരിക്ക്
വാഷിങ്ടണ്‍: അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിൽ കളിസ്ഥലത്തുണ്ടായ വെടിവെപ്പില്‍ 16 പേര്‍ക്ക് പരിക്ക്. ന്യൂ ഓര്‍ലിയന്‍സിലെ ബണ്ണി ഫ്രണ്ട് പാര്‍ക്കിൽ പ്രാദേശിക സമയം വൈകീട്ട് ഏഴുമണിക്കാണ് സംഭവം. ഒരു മ്യൂസിക് വീഡിയോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മൈതാനത്ത് 500 ലധികം ആളുകളുണ്ടായിരുന്നു.
പരിക്കേറ്റവരെ ന്യൂഓര്‍ലിയന്‍സിലെ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്‍ററിലേക്ക് മാറ്റിയിട്ടുണ്ട്. വെടിവെപ്പിന്‍റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.