പ്ളൂട്ടോയില്‍ വന്‍തോതില്‍ ഹിമാഗ്നി പര്‍വതങ്ങളെന്ന് നാസ

വാഷിങ്ടണ്‍: കുള്ളന്‍ ഗ്രഹമായ പ്ളൂട്ടോയുടെ ഉപരിതല സവിശേഷതകളെപ്പറ്റിയുള്ള പുതിയ വിവരങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ പുറത്തുവിട്ടു. പ്ളൂട്ടോയുടെ ഉപരിതലത്തില്‍ നിരീക്ഷിക്കപ്പെട്ട കുന്നുകള്‍ ഹിമാഗ്നിപര്‍വതങ്ങളാണെന്ന് മനസ്സിലായതായി നാസയുടെ കീഴിലുള്ള ആംസ് റിസര്‍ച് സെന്‍ററിലെ ഗവേഷകര്‍ അറിയിച്ചു. അടുത്തിടെ, പ്ളൂട്ടോയുടെ അരികിലൂടെ കടന്നുപോയ ന്യൂ ഹൊറൈസണ്‍സ് കൃത്രിമോപഗ്രഹത്തില്‍നിന്നുള്ള ചിത്രങ്ങള്‍ പഠനവിധേയമാക്കിയാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലത്തെിയത്. പ്ളൂട്ടോയുടെ ഘടനയെയും അന്തരീക്ഷ പരിണാമത്തെക്കുറിച്ചുമുള്ള പഠനത്തില്‍ ഏറെ നിര്‍ണായകമാണ് നാസയുടെ പുതിയ കണ്ടത്തെല്‍.
പ്രധാനമായും രണ്ടു ഹിമാഗ്നി പര്‍വതങ്ങളെയാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. ഇവ പൊട്ടിത്തെറിക്കുന്നപക്ഷം, വലിയ തോതില്‍ ഹിമജലവും നൈട്രജനും അമോണിയയും മീഥേനുമെല്ലാം പുറത്തുവരാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.