Posted On
date_range Updated On
date_range ജോണ്‍ കെറിയുടെ റഷ്യന്‍സന്ദര്‍ശനം അടുത്തയാഴ്ച
പാരിസ്: സിറിയയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച റഷ്യ സന്ദര്‍ശിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. സിറിയയിലെ രാഷ്ട്രീയമാറ്റവും വ്യോമാക്രമണവും സംബന്ധിച്ച് ചട്ടക്കൂട് ആസൂത്രണം ചെയ്യുകയായിരിക്കും സന്ദര്‍ശനത്തിന്‍െറ പ്രധാന ലക്ഷ്യം. ഈ മാസം 18ന് ന്യൂയോര്‍ക്കില്‍ ഇന്‍റര്‍നാഷനല്‍ സിറിയന്‍ സപ്പോര്‍ട്ട് ഗ്രൂപ് സംഘടിപ്പിക്കുന്ന യോഗത്തെ സംബന്ധിച്ച ആശങ്കയും ചര്‍ച്ചാവിഷയമാകും. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായും വിദേശകാര്യമന്ത്രിയുമായും ചര്‍ച്ച നടത്തും. യുക്രെയ്ന്‍ പ്രശ്നവും ചര്‍ച്ചാവിഷയമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.