Posted On
date_range Updated On
date_range 17കാരനായ ഫലസ്തീനിയെ ഇസ്രായേല്‍ സേന കൊലപ്പെടുത്തി
ജറൂസലം: 17കാരനായ ഫലസ്തീനിയെ ഇസ്രായേല്‍ സേന കൊലപ്പെടുത്തിയതായി ഫലസ്തീന്‍ പൊലീസ് അറിയിച്ചു. ഫലസ്തീനിലെ ജെനിനില്‍ നടന്ന സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഇസ്രായേല്‍ സൈന്യത്തിനെ കല്ളെറിഞ്ഞവര്‍ക്കുനേരെ ഇസ്രായേല്‍ സൈന്യം നിറയൊഴിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, തങ്ങള്‍ക്കുനേരെ പൈപ്പ് ബോംബ് ആക്രമണം നടത്തിയവര്‍ക്കെതിരെയാണ് വെടിവെച്ചതെന്ന് ഇസ്രായേല്‍ സൈന്യം സംഭവത്തോട്
പ്രതികരിച്ചു.
2015 മുതല്‍ ആക്രമികളെന്ന് ആരോപിച്ച് 235 ഫലസ്തീനികളെയാണ് ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.