ശ്രീലങ്ക: പ്രതിസന്ധി അവസാനിപ്പിക്കാൻ ഭരണഘടന ഭേദഗതി മതിയാകില്ല - മുൻ സൈനിക മേധാവി

കൊളംബോ: ശ്രീലങ്ക അനുഭവിക്കുന്ന അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ ഭരണഘടന ഭേദഗതികൊണ്ട് സാധിക്കില്ലെന്ന് മുൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ശരത് ഫൊൻസേക. രാജ്യത്തെ രാഷ്ട്രീയ സംസ്കാരം ഉടച്ചു വാർക്കുകയാണ് വേണ്ടതെന്നും അല്ലാതെ ഇടക്കാല സർക്കാർ രൂപവത്കരിച്ചതുകൊണ്ടും കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലങ്കയിലെ മുഖ്യ പ്രതിപക്ഷമായ സമാഗി ജന ബാലവെഗായയാണ് വ്യാഴാഴ്ച പ്രസിഡൻഷ്യൽ ഭരണരീതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭരണഘടന ഭേദഗതി സമർപ്പിച്ചത്. സർക്കാറിനെതിരെ അവിശ്വാസ-ഇംപീച്ച്മെന്റ് പ്രമേയങ്ങൾ കൊണ്ടുവരുന്നതും പ്രതിപക്ഷത്തിന്റെ പരിഗണനയിലുണ്ട്. ഇതും പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാവില്ലെന്നും ഫൊൻസേക വിലയിരുത്തി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയനുഭവിക്കുന്ന ശ്രീലങ്കയിലെ പണപ്പെരുപ്പം മാർച്ചിൽ 21. 5 ശതമായി ഉയർന്നു. 12 മാസം കൊണ്ട് 29.5 ശതമാനമാണ് ഭക്ഷ്യവില വർധിച്ചത്. പണപ്പെരുപ്പവും ഉയർന്നതോടെ അവശ്യ സാധനങ്ങളായ അരി, പഞ്ചസാരം, പാൽ,ബ്രഡ് എന്നിവയുടെ വിലയും കുതിച്ചുയർന്നു.

Tags:    
News Summary - amendment of constitution won't be enough - ex-army official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.