ലണ്ടൻ: മഹാമാരിയായി കോവിഡ് പടർന്നുകയറിയ കാലത്ത് ജനം ഓൺലൈനിലേക്ക് മാറിയതോടെ പുതിയ തൊഴിലവസരങ്ങൾ തുറന്നിട്ട് ഓൺലൈൻ വ്യാപാര ഭീമനായ ആമസോൺ. നിലവിലുള്ള ജീവനക്കാരെ വെച്ച് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് അരലക്ഷത്തിലേറെ പേരെ പുതുതായി എടുക്കുന്നത്. ലോകം മുഴുക്കെ എല്ലായിടത്തും പുതിയ ജീവനക്കാരെ നിയമിക്കുമെന്ന് ജെഫ് ബെസോസിൽനിന്ന് ആമസോൺ ചുമതലയേറ്റെടുത്ത ചീഫ് എക്സിക്യൂട്ടീവ് ആൻഡി ജാസി പറഞ്ഞു.
ആമസോൺ കൈകാര്യം ചെയ്യുന്ന ചില്ലറ വ്യാപാരം, ഡിജിറ്റൽ പരസ്യം, ക്ലൗഡ് കമ്പ്യൂട്ടിങ് മേഖലകളിലൊക്കെയും വൻ കുതിപ്പാണുണ്ടായത്. ഈ സാഹചര്യത്തിൽ 40,000 തൊഴിലവസരങ്ങൾ യു.എസിലായിരിക്കും. ഇന്ത്യ, ജർമനി, ജപ്പാൻ, യു.കെ എന്നിവിടങ്ങളിലാകും അവശേഷിച്ച അവസരങ്ങൾ.
കമ്പനി കരിയർ ദിനമായ സെപ്റ്റംബർ 15നാകും നിയമനം. നിലവിൽ 275,000 ജീവനക്കാരുള്ള ആമസോണിൽ ഇതോെട തൊഴിൽ ശേഷിയിൽ 20 ശതമാനം വർധനയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.