ദക്ഷിണകൊറിയയിലും പാകിസ്​താനിലും തോരാ മഴ - പ്രളയ ചിത്രങ്ങൾ

ഇന്ത്യയിൽ മാത്രമല്ല, കൊറോണക്കൊപ്പം എത്തിയ പ്രളയത്തിൽ ദക്ഷിണ കൊറിയയും പാകിസ്​താനുമെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്​.

46 ദിവസം തുടർച്ചയായി മഴപെയ്​ത ദക്ഷണികൊറിയയിൽ ഇതിനകം തന്നെ 30 പേർ മരിച്ചു. 12 പേരെ കണാതായിട്ടുണ്ട്​. ഏഴു വർഷത്തിനിടക്ക്​ രാജ്യത്തുണ്ടായ ഏറ്റവും വലിയ മൺസൂണാണ്​ ഇതെന്ന്​ കാലാവസ്​ഥ നിരീക്ഷകർ പറയുന്നു​.

നിരവധി ഭാഗങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായി. 6000ത്തോളം ആളുകളെ ഞായറാഴ്​ച മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്​. കൊറിയൻ പെനിസുലയുടെ ദക്ഷിണ ഭാഗങ്ങളിലാണ്​ പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്​.

11 പ്രവിശ്യകളിലായി 5,900 പേർക്ക്​ വീടുകൾ നഷ്​ടമായിട്ടുണ്ട്​. തീരപ്രദേശങ്ങളിൽ ചുഴലിക്കാറ്റ്​ വീശുന്നതും വൻ നാശനഷ്​ടങ്ങൾക്ക്​ കാരണമാവുന്നുണ്ട്​. 2013ൽ​ 49 ദിവസം നീണ്ടു നിന്ന മൺസൂണുണ്ടായതാണ്​ രാജ്യത്തെ ഏറ്റവും വലുത്​.

ഇത്തവണ 70 ദിവസങ്ങളോളം മഴക്കാലം നീണ്ടു നിൽക്കുമെന്നാണ്​ കാലാവസ്​ഥ വിഭാഗം​ പറയുന്നത്​.

പാകിസ്താനിലും കാലാവർഷ കെടുതികൾ രൂക്ഷമായി​െകാണ്ടിരിക്കുകയാണ്​.

വിവിധയിടങ്ങളിലായി 50 പേർ മരിച്ചു. 100ഒാളം വീടുകൾ പൂർണമായും തകർന്നു. സിന്ധ്​ പ്രവിശ്യയിലാണ്​ പ്രളയം രൂക്ഷമായി ബാധിച്ചത്​. സിന്ധിലെ ദാധു ജില്ലയിൽ നിന്ന്​ 100 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. 

മരിച്ചവരിൽ 19 പേർ ഖൈബർ പ്രവിശ്യയിൽ നിന്നും 12 പേർ സിന്ധിൽ നിന്നും എട്ടുപേർ പഞ്ചാബ്​ പ്രവി​ശ്യയിൽ നിന്നുമാണെന്ന്​ ദുരന്ത നിവാരണ സേന പറഞ്ഞു.  


 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.