ടെക്സാസ് വെടിവെപ്പ്; കൈത്തോക്കുകൾ വിൽക്കുന്നത് നിരോധിച്ച് കാനഡ

ഒട്ടാവ: കൈത്തോക്കുകളുടെ ഇറക്കുമതിയും വിൽപനയും നിരോധിച്ച് കാനഡ. ടെക്സാസ് സ്കൂൾ വെടിവെപ്പിന് ശേഷമാണ് തീരുമാനം. ബിൽ പാർലമെന്‍റിൽ പാസാകാനുണ്ട്. വ്യക്തികൾ തോക്ക് കൈവശം വെക്കുന്നത് നിയമപരമായി തടയുമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ കാനഡയിൽ തോക്കുകൾ വാങ്ങാനും വിൽക്കാനും കൈമാറാനും ഇറക്കുമതി ചെയ്യാനും കഴിയില്ല.

2020 ൽ നോവ സ്കോട്ടിയയിൽ 23 പേർ കൊല്ലപ്പെട്ട വെടിവെപ്പിന് ശേഷം 1500 തരം സൈനിക ഗ്രേഡുകളും തോക്കുകളും കാനഡ നിരോധിച്ചിരുന്നു. എങ്കിലും ഇവ ഉപയോഗത്തിലുണ്ടെന്ന് ട്രൂഡൊ പറഞ്ഞു. കാനഡയിൽ നടക്കുന്ന ആക്രമണങ്ങളിൽ മൂന്ന് ശതമാനത്തിലും തോക്കുകൾ ഉപയോഗിക്കുന്നുണ്ടെന്ന് സർക്കാർ ഏജൻസി പറയുന്നു.

ഏറ്റവും കൂടുതൽ തോക്കുകൾ രാജ്യത്തേക്ക് കടത്തുന്നത് യു.എസിൽ നിന്നാണ്. കാനഡയിൽ ഒരു ദശലക്ഷം തോക്കുകൾ ഉപയോഗിക്കുന്നുണ്ടെന്ന് പൊതുസുരക്ഷ മന്ത്രി മാർക്കൊ മെന്‍റിക്കൊ പറഞ്ഞു.  

Tags:    
News Summary - After Texas school shooting, Canada plans to ban sale of handguns with new law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.