ഹരാരെ: തിങ്കളാഴ്ച നടന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ ജയപ്രതീക്ഷയുമായി സിംബാബ്വെ ഇടക്കാല പ്രസിഡൻറ് എമ്മേഴ്സൺ നംഗാഗ്വയും പ്രതിപക്ഷ നേതാവ് നെൽസൺ ചമൈസയും. ഫലം അനുകൂലമാണെന്ന് നംഗാഗ്വ വിലയിരുത്തുേമ്പാൾ, വിജയം തനിക്കുതന്നെയാവുമെന്ന് ചമൈസ പറയുന്നു.
വോെട്ടണ്ണൽ പുരോഗമിക്കുകയാണ്. റോബർട്ട് മുഗാബെയെ പുറത്താക്കിയശേഷം രാജ്യത്തുനടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 56 ലക്ഷം വോട്ടർമാരിൽ 75 ശതമാനം ആളുകളും വോട്ട് രേഖെപ്പടുത്തിയതായാണ് തെരഞ്ഞെടുപ്പു കമീഷൻ റിപ്പോർട്ട്. വോട്ടർമാരിൽ കൂടുതലും യുവാക്കളാണ്. ക്രമക്കേടുകൾ നടന്നതായി പരാതികൾ ലഭിച്ചില്ലെന്നും കമീഷൻ അറിയിച്ചു.
ആദ്യഫലസൂചന ഇന്ന് അർധരാത്രിയോടെ അറിയാം. ആഗസ്റ്റ് നാലിനാണ് ഒൗദ്യോഗികഫലം പ്രഖ്യാപിക്കുക. 16 വർഷത്തിനിടെ ആദ്യമായി തെരഞ്ഞെടുപ്പ് മേൽനോട്ടത്തിന് യൂറോപ്യൻ യൂനിയൻ, യു.എസ് തെരഞ്ഞെടുപ്പ് നിരീക്ഷകരെ രാജ്യത്ത് അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.