Posted On
date_range Updated On
date_range നൈജീരിയൻ പള്ളിയിൽ ചാവേറാക്രമണം: 50 മരണം
അബൂജ: വടക്കുകിഴക്കൻ നൈജീരിയയിലെ പള്ളിയിലുണ്ടായ ചാവേറാക്രമണത്തിൽ ചുരുങ്ങിയത് 50 പേർ കൊല്ലപ്പെട്ടു. പള്ളിയുടെ കവാടത്തിലാണ് കുട്ടിച്ചാവേർ പൊട്ടിത്തെറിച്ചത്.മുബിയിലെ മദീന പള്ളിയിൽ സുബ്ഹ് നമസ്കാരത്തിനെത്തിയവരാണ് ആക്രമണത്തിനിരയായത്. പ്രാർഥന നടക്കുേമ്പാഴായിരുന്നു സ്ഫോടനമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിനു പിന്നിൽ ബോകോ ഹറാം തീവ്രവാദികളാണെന്ന് പൊലീസ് അറിയിച്ചു.
2009 മുതൽ ബോകോ ഹറാം രാജ്യത്തു തുടരുന്ന ആക്രമണങ്ങളിൽ 20,000ത്തോളം ആളുകളാണ് െകാല്ലപ്പെട്ടത്. 26 ലക്ഷം പേർ ഭവനരഹിതരാവുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബോകോ ഹറാം പിടിച്ചെടുത്തശേഷം മുബി നഗരത്തിെൻറ പേര് മദീനത്തുൽ ഇസ്ലാം എന്നാക്കി മാറ്റിയിരുന്നു. 2014ലാണ് തീവ്രവാദികൾ നഗരം പിടിച്ചെടുത്തത്. അടുത്തിടെ, സൈന്യം ബോകോ ഹറാമിനെ തുരത്തിയതോടെ നഗരം ശാന്തമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.