Posted On
date_range Updated On
date_range നെൽസൺ മണ്ടേലയുടെ മകൾ സിൻഡ്സി മണ്ടേല അന്തരിച്ചു
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ വിമോചന നേതാവ് നെൽസൺ മണ്ടേലയുടെ മകൾ സിൻഡ്സി മണ്ടേല അന്തരിച്ചു. 59 വയസായിരുന്നു. 2015മുതൽ ഡെൻമാർക്കിലെ അംബാസിഡറായി സിൻഡ്സി പ്രവർത്തിച്ചുവരികയായിരുന്നു.
തിങ്കളാഴ്ച രാവിലെ ജോഹന്നാസ്ബർഗിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മരണകാരണം പുറത്തുവിട്ടിട്ടില്ല.
ദക്ഷിണാഫ്രിക്കയിലെ വിമോചന നേതാക്കളായ നെൽസൺ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും മകളായ സിൻഡ്സി മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.