ഷോപ്പിങ്​ വിവാദം: മൗറീഷ്യസ്​ പ്രസിഡൻറ്​ രാജിവെച്ചു

പോർട്ട്​ ലൂയിസ്​: സാമ്പത്തിക ക്രമക്കേടും അഴിമതിയാരോപണവും നേരിടുന്ന മൗറീഷ്യസ്​ പ്രസിഡൻറ്​ അമീന ഗുരീബ്​ ഫാകി​ം രാജിവെച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകിയ ക്രെഡിറ്റ്​ കാർഡ്​ ഉപയോഗിച്ച്​ വിലകൂടിയ ആഭരണങ്ങളും വസ്​ത്രങ്ങളും വാങ്ങിക്കൂട്ടിയതായിരുന്നു അമീനയെ വിവാദത്തിലേക്ക്​ നയിച്ചത്​.

പ്ലാനറ്റ്​ എർത്ത്​ ഇൻസ്​റ്റിറ്റ്യൂട്ട്​ സേവനപ്രവർത്തനങ്ങൾക്കായി നൽകിയ ക്രെഡിറ്റ്​ കാർഡ്​ ഉപയോഗിച്ച്​ അമീന ഇറ്റലി, ദുബൈ എന്നിവിടങ്ങളിൽ നിന്നും ഷോപ്പിങ്​ നടത്തിയെന്ന വാർത്തകൾ ഏറെ വിവാദം സൃഷ്​ടിച്ചിരുന്നു.

ആഫ്രിക്കയിലെ ഏക വനിതാ ഭരണാധികാരിയായിരുന്നു അമീന. രാജി വെക്കുന്നത്​ രാജ്യതാൽപര്യത്തിന്​ അനുസരിച്ചാണെന്ന്​ അമീനയുടെ അഭിഭാഷകൻ യൂസുഫ്​ മുഹമ്മദ്​ പറഞ്ഞു. കെമിസ്​ട്രി പ്രൊഫസറായിരുന്ന അമീന 2015ലാണ്​ മൗറീഷ്യസി​​​​​െൻറ ആദ്യ വനിതാ പ്രസിഡൻറായി ചുമതലയേറ്റത്​.
 

Tags:    
News Summary - Mauritius President Ameenah Gurib-Fakim Resigns Over Shopping Scandal-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.