ആ വെള്ള ജിറാഫിനെ അവർ വെടിവെച്ചുകൊന്നു...

നെയ്​റോബി: കെനിയയിൽ അവശേഷിച്ചിരുന്ന ഏക വെള്ള പെൺ ജിറാഫിനെയും കുട്ടിയെയ​ും നായാട്ടുകാർ വെടി​െവച്ചുകൊന്നു. വെള്ള ജിറാഫുകളുടെ കൂട്ടത്തിൽ ഒരു ആൺ ജിറാഫ്​ മാത്രമാണ്​ ഇനി ലോകത്ത്​ അവശേഷിക്കുന്നത്​. അപൂർവങ്ങളിൽ അപൂർവമായ ഇവയെ സംരക്ഷിക്കാനുള്ള നടപടികൾ ശക്​തമാക്കിയിരുന്നെങ്കിലും കിഴക്കൻ കെനിയയിലെ ഗാരിസയിൽ ജിറാഫി​​െൻറയും കുട്ടിയുടെയും അസ്​ഥികൂടങ്ങൾ കണ്ടെത്തുകയായിരുന്നു.

ലോകത്ത്​ മറ്റൊരിടത്തും കാണാത്ത വെള്ള ജിറാഫുക​െള സംരക്ഷിക്കാനുള്ള നിരവധി നടപടികൾ കൈക്കൊണ്ടിരുന്നുവെങ്കിലും സായുധരായ നായാട്ടുകാർ അവയെ കൊല്ലുകയായിരുന്നുവെന്ന്​ ഇസ്​ഹാഖ്​ബിനി ഹിരോള കമ്യൂണിറ്റി കൺസർവൻസി അധികൃതർ പറഞ്ഞു. വെള്ള ജിറാഫ് കൊല്ലപ്പെട്ടതായി സ്​ഥിരീകരിച്ചത്​ ഏറെ വേദനയുളവാക്കിയതായി കൺസർവൻസി മാ​േനജർ മുഹമ്മദ്​ അഹ്​മദ്​നൂർ പറഞ്ഞു.


2017ലാണ്​ ഈ വെള്ള ജിറാഫ് ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ ആദ്യമായി ശ്രദ്ധയിൽപെടുന്നത്​. കണ്‍സര്‍വന്‍സിയില്‍നിന്നുള്ള അതി​​െൻറ ചിത്രങ്ങള്‍ പുറത്തെത്തിയതിനുശേഷം രണ്ടു കുഞ്ഞുങ്ങൾക്ക്​ അത്​ ജന്മം നൽകി. 2019 ആഗസ്​റ്റിലായിരുന്നു രണ്ടാമത്തെ കുഞ്ഞി​​െൻറ പിറവി. ലൂസിസമെന്ന ശാരീരികാവസ്ഥയാണ് ഈ ജിറാഫുകളുടെ വെള്ളനിറത്തിന് കാരണം.

Tags:    
News Summary - Kenya's only female white giraffe and her calf are killed by poachers-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.