?????? ??????? ???????? ??????????? ???????? ?????????????? ????????? ?????????? (??? ??????)

കെനിയയിൽ തട്ടിക്കൊണ്ടുപോയ ഇറ്റാലിയൻ സന്നദ്ധപ്രവർത്തകയെ മോചിപ്പിച്ചു 

നെയ്​റോബി: തോക്കുധാരികൾ തട്ടിക്കൊണ്ടുപോ​യ ഇറ്റാലിയൻ സന്നദ്ധപ്രവർത്തകയെ 18 മാസത്തിനുശേഷം മോചിപ്പിച്ചു. സിൽവിയ റൊമാനോ(25)യെയാണ്​ സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിന് സമീപംവെച്ച്​ മോചിപ്പിച്ചത്​.

കെനിയയുടെ തെക്കുകിഴക്കൻ തീരത്തിനടുത്തുള്ള ചകാമ ഗ്രാമത്തിലെ അനാഥാലയത്തിൽ ജോലി ചെയ്തിരുന്ന സിൽവിയ റൊമാനോയെ 2018 നവംബർ 20നാണ്​ അജ്ഞാതർ തട്ടിക്കൊണ്ടുപോയത്​. ബന്ദികളാക്കിയവരെ കുറിച്ചോ കാരണത്തെക്കുറിച്ചോ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

തുർക്കി, സൊമാലിയൻ ഉദ്യോഗസ്ഥരുമായി സഹകരിച്ച് ഇറ്റാലിയൻ വിദേശ രഹസ്യാന്വേഷണ വിഭാഗം മൊഗാദിഷുവിൽ നിന്ന് 30 കിലോമീറ്റർ അകലെ നിന്നാണ്​ ഇവരെ മോചിപ്പിച്ചതെന്ന്​ ഇറ്റാലിയൻ വാർത്ത ഏജൻസി എ.എൻ.എസ്​.എ റിപ്പോർട്ട് ചെയ്തു. സിൽവിയ റൊമാനോയുടെ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ഇറ്റാലിയൻ പാർലമ​​െൻറ്​ സുരക്ഷ സമിതി തലവൻ റാഫേൽ വോൾപി പറഞ്ഞു.

Tags:    
News Summary - Italian volunteer kidnapped in Kenya freed after 18 months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.