ദക്ഷിണ സുഡാനില്‍ ഭക്ഷ്യക്ഷാമം; മരണമുഖത്ത് ആയിരങ്ങള്‍

 

ജൂബ: കടുത്ത ഭക്ഷ്യക്ഷാമത്തെ തുടര്‍ന്ന് ദക്ഷിണ സുഡാനില്‍ ആയിരങ്ങള്‍ മരണത്തിന്‍െറ വക്കില്‍. പലരും ചെടികള്‍ ഭക്ഷണമാക്കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഒരു ദിവസം ഇത് കഴിക്കാന്‍ കിട്ടുന്നവര്‍ ഭാഗ്യവാന്മാരാണെന്ന ദുരവസ്ഥയിലാണിവര്‍. അടിയന്തരമായി ഇവിടെ ഭക്ഷണമത്തെിക്കണമെന്നാണ് സന്നദ്ധ സംഘങ്ങളുടെ അഭ്യര്‍ഥന.

ഭക്ഷണ വിതരണത്തിനായി ഗ്രാമങ്ങളില്‍ രജിസ്ട്രേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് ഇവര്‍ സര്‍ക്കാറിനോടും വിമത ഗ്രൂപ്പുകളോടും ആവശ്യപ്പെട്ടു. 
ദക്ഷിണ സുഡാനിലെ ക്ഷാമം കഴിഞ്ഞ ആഴ്ച യു.എന്‍ പ്രഖ്യാപിച്ചിരുന്നു. ഒരു ലക്ഷത്തോളം പേരെ ഇത് ബാധിച്ചതായി യു.എന്‍ പറയുന്നു. എന്നാല്‍, പ്രതികൂല കാലാവസ്ഥ മൂലമുള്ള  ക്ഷാമമല്ളെന്നും വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര സംഘര്‍ഷം കൊണ്ടുള്ളതാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ധാന്യങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍ തകര്‍ത്തും ഭക്ഷണസാധനങ്ങളുമായി എത്തുന്ന കപ്പലുകള്‍ തടഞ്ഞും കരുതിക്കൂട്ടി സൃഷ്ടിച്ചതാണിത്.

2013 ഡിസംബറില്‍ പ്രസിഡന്‍റ് സല്‍വാ കിറിനെ വിമതര്‍ അധികാരത്തില്‍നിന്ന് പുറത്താക്കിയതോടെയാണ് ആഭ്യന്തരയുദ്ധത്തിലേക്ക് രാജ്യം പ്രവേശിച്ചത്. 2015 ആഗസ്റ്റില്‍ സമാധാന ഉടമ്പടി ഒപ്പുവെച്ചിരുന്നുവെങ്കിലും അത് പൂര്‍ണമായും പ്രയോഗത്തില്‍ വന്നിട്ടില്ല. ക്ഷാമം മൂലം ആശുപത്രികളും സ്കൂളുകളും അടച്ചു. കുട്ടികളെ ഭാവിയിലേക്കുള്ളത് പഠിപ്പിക്കേണ്ടതിനു പകരം തോക്കുപയോഗിക്കാനാണ് പഠിപ്പിക്കുന്നതെന്ന് 32കാരനായ റെയ് ന്യുവേന്‍ പറയുന്നു.

News Summary - issue in south sudan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.