അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നിന്ന് ദക്ഷിണാഫ്രിക്ക പിന്‍വാങ്ങുന്നു

ഹേഗ്: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍നിന്ന് പിന്‍വാങ്ങുന്നതായി ദക്ഷിണാഫ്രിക്ക യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെ ഒൗദ്യോഗികമായി അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. യു.എന്‍ കോടതിയില്‍നിന്ന് പിന്‍വാങ്ങുന്നതിന് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബുറുണ്ടിയും കഴിഞ്ഞയാഴ്ച നിയമം പാസാക്കിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യമന്ത്രി മയിതെ എന്‍കൊന മശബേന്‍ യു.എന്നിന് നല്‍കിയ കത്താണ് റോയിട്ടേഴ്സ് പുറത്തുവിട്ടത്.

സംഘര്‍ഷങ്ങള്‍ സംബന്ധിച്ച ദക്ഷിണാഫ്രിക്കയുടെ നിലപാടുകള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ വ്യാഖ്യാനങ്ങളുമായി ചേരുന്നതല്ളെന്ന് കത്ത് ചൂണ്ടിക്കാണിക്കുന്നു. ഐക്യരാഷ്ട്രസഭയും ദക്ഷിണാഫ്രിക്കയും വിഷയത്തില്‍ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അന്താരാഷ്ട്ര കോടതി വംശഹത്യാ കുറ്റം ചുമത്തിയ സുഡാന്‍ പ്രസിഡന്‍റ് ഉമര്‍ ഹസന്‍ അല്‍ബശീര്‍, കഴിഞ്ഞവര്‍ഷം ജൊഹാനസ്ബര്‍ഗില്‍ നടന്ന ആഫ്രിക്കന്‍ യൂനിയന്‍ ഉച്ചകോടിക്കത്തെിയപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ ദക്ഷിണാഫ്രിക്ക വിസമ്മതിക്കുകയുണ്ടായി. സംഭവത്തില്‍ അന്താരാഷ്ട്ര കോടതി ദക്ഷിണാഫ്രിക്കയെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയുടെ പിന്‍വാങ്ങലെന്ന് സൂചനയുണ്ട്.

1998ലെ റോം നിയമാവലി പ്രകാരം 2002ല്‍ സ്ഥാപിതമായ അന്താരാഷ്ട്ര കോടതി നെതര്‍ലന്‍ഡ്സിലെ ഹേഗിലാണ് പ്രവര്‍ത്തിക്കുന്നത്. 124 അംഗരാജ്യങ്ങളുള്ള ഈ ഐക്യരാഷ്ട്രസഭാ സ്ഥാപനത്തില്‍നിന്ന് പിന്‍വാങ്ങുമെന്ന് പ്രഖ്യാപിച്ച ആദ്യത്തെ രാജ്യം ബുറുണ്ടിയാണ്. കോടതി ആഫ്രിക്കന്‍ രാജ്യങ്ങളോട് വിവേചനപരമായാണ് പെരുമാറുന്നതെന്ന ആക്ഷേപം ശക്തമാണ്.

Tags:    
News Summary - International Criminal Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.