കോംങ്കോയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 40 മരണം

കംപാല: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒാഫ് കോംങ്കോയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എ ണ്ണം 40 ആയി. വെള്ളിയാഴ്ച മരണസംഖ്യ 23ഉം ഞായറാഴ്ച 30ഉം ആയിരുന്നു.

സൗത്ത് കിവു പ്രവിശ്യയിലെ ഉവിരാ പട്ടണത്തിൽ പെയ്ത ശക്തമായ മഴയാണ് നിരവധി പേരുടെ മരണത്തിന് കാരണമായത്. ഫിസി, ഉവിരാ, ദു 24, കെബരെ, മുലോങ് വെ, മുനാനിറ പട്ടണങ്ങൾ വെള്ളത്തിനടിയിലായി.

മഴയെ തുടർന്ന് മുലോങ് വെ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ 200ഒാളം കെട്ടിടങ്ങൾ പൂർണമായും നിരവധി എണ്ണം ഭാഗികമായും തകർന്നതായി ഉവിരാ മേയർ കികി കപെൻഡാ കിഫാര അറിയിച്ചു.

Tags:    
News Summary - Death toll from floods in eastern DRC climbs to 40 -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.