ആഫ്രിക്കയിൽ ഭക്ഷണമില്ലാതെ 94 ലക്ഷം പേർ

പാരീസ്​:ആഫ്രിക്കയിലെ 16 രാജ്യങ്ങളിലെ 94 ലക്ഷം പേർ ഭക്ഷണമില്ലാതെ പ്രയാസപ്പെടുകയാണെന്ന്​ ഐക്യരാഷ്​ട്ര സഭ അധികൃതർ. ഒരു വർഷത്തിനിടെ പട്ടിണിയിലായവരു​െട എണ്ണം ഇരട്ടിയാകുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

സംഘർഷങ്ങൾ വർധിച്ചതും സുരക്ഷിതത്വമില്ലായ്​മയുമാണ്​ ഈ അവസ്ഥക്ക്​ കാരണം. ​ൈനജീരിയ, നൈജർ, ബുർക്കിന ഫാസോ എന്നീ രാജ്യങ്ങളിലാണ്​ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നത്​. നൈജീരിയയിൽ 40 ലക്ഷം പേരും ​ൈനജറിൽ 15 ലക്ഷം പേരും ബുർക്കിന​ഫാസോയിൽ 12 ലക്ഷം പേരും പട്ടിണിയുടെ ദുരിതം അനുഭവിക്കുകയാണ്. മാലി, ബുർക്കിനഫാസോ, ​ൈനജീരിയ എന്നിവിടങ്ങളിൽ സുരക്ഷിതത്വമില്ലായ്​മ വർധിച്ചിട്ടുണ്ട്​.

കാലാവസ്ഥ മാറ്റവും ആഫ്രിക്കയിൽ പട്ടിണി കൂടാൻ കാരണമായതായി ഐക്യരാഷ്​ട്രസഭയു​െടയും വിവിധ സന്നദ്ധ സംഘടനകളു​െടയും പ്രതിനിധികൾ പറയുന്നു. ഇൗ മേഖലയിൽ ജനനനിരക്ക്​ വലിയ തോതിൽ ഉയർന്നിട്ടുണ്ട്​. ബുർക്കിനഫാസോയിൽ ഗ്രാമീണ മേഖലയിൽ സ്​കൂളുകൾ, ആശുപത്രികൾ എന്നിവ അടഞ്ഞുകിടക്കുന്നതിനൊപ്പം ജനങ്ങൾക്ക്​ വീടുകളിൽ താമസിക്കാനുള്ള അവസരവുമില്ലെന്ന്​ പാരിസ്​ കേന്ദ്രമായ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക്​ കോഓപറേഷൻ ആൻഡ്​ ഡെവലപ്​മ​െൻറി​​െൻറ ആഫ്രിക്കയിലെ സാഹെൽ വിഭാഗം മേധാവി സിബിരി ജീൻ സൗന്തി പറഞ്ഞു.

Tags:    
News Summary - 94 lac people in africa without food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.