Posted On
date_range Updated On
date_range രാഷ്ട്രീയത്തില്‍നിന്ന് മതത്തെ മാറ്റിനിര്‍ത്തണമെന്ന് ഗന്നൂശി
തൂനിസ്: രാഷ്ട്രീയത്തില്‍നിന്ന് മതത്തെ മാറ്റിനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അന്നഹ്ദ അധ്യക്ഷന്‍ റാശിദുല്‍ ഗന്നൂശി. വരുംദിവസങ്ങളില്‍ അതിനായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അന്നഹ്ദയുടെ 10ാം സമ്മേളനത്തിന്‍െറ ഉദ്ഘാടനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുനീഷ്യന്‍ പ്രസിഡന്‍റ് ബാജി ഖായിദ് സബ്സിയും വിവിധ കക്ഷികളുടെ പ്രതിനിധികളും അറബ് വിദേശ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ ആയിരക്കണക്കിന് അന്നഹ്ദ അനുയായികള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.