Posted On
date_range Updated On
date_range നൈജീരിയന്‍ പള്ളിയില്‍ ചാവേര്‍ സ്ഫോടനം: 22 മരണം
അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ മെയ്ദുഗുരിയിലെ പള്ളിയില്‍ രണ്ട് വനിതാ ചാവേറുകള്‍ നടത്തിയ സ്ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. ഈ പ്രദേശം ബോകോ ഹറാം തീവ്രവാദികളുടെ ജന്മദേശമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
ചാവേറുകളില്‍ ഒരാള്‍ പള്ളിക്കകത്തും മറ്റൊരാള്‍ പുറത്തുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആളുകള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങള്‍ക്കിടയില്‍ ഈപ്രദേശത്ത് ബോകോ ഹറാം നിരവധി ചാവേര്‍ സ്ഫോടനങ്ങള്‍ നടത്തിയിരുന്നു. ഡിസംബര്‍ മുതല്‍ നടന്ന സ്ഫോടനങ്ങളില്‍ 50ലേറെ പേര്‍ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.