അബുജ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ ബോകോ ഹറാം തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് പലായനം ചെയ്ത 200 ഓളം അഭയാര്‍ഥികള്‍ പട്ടിണിമൂലം മരിച്ചതായി റിപ്പോര്‍ട്ട്. സന്നദ്ധ സംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രന്‍റിയേഴ്സ് (എം.എസ്.എഫ്) ആണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. അഭയാര്‍ഥികളെ പുനരധിവസിപ്പിച്ച ക്യാമ്പില്‍ 25,000ത്തോളം പേരാണ് കഴിയുന്നത്. പട്ടിണിമൂലം അവശരാണ് ക്യാമ്പ് വാസികള്‍. പ്രതിദിനം 30 ആളുകള്‍ വീതം പട്ടിണികൊണ്ട് മരിക്കുന്നു.
15000യിരത്തോളം കുട്ടികളില്‍ അഞ്ചിലൊന്ന് പേര്‍ക്കും ഗുരുതരമായ പോഷകാഹാരക്കുറവ് റിപ്പോര്‍ട്ട് ചെയ്തതായി എം.എസ്.എഫ് ചൂണ്ടിക്കാട്ടി. ഏഴുവര്‍ഷം നീണ്ട ബോകോ ഹറാം തീവ്രവാദികളുടെ ആക്രമണത്തില്‍ 20,000 ത്തോളം പേരുടെ ജീവന്‍ പൊലിഞ്ഞു. 20 ലക്ഷം പേര്‍ അഭയാര്‍ഥികളായി മാറി. ബോകോ ഹറാമിനെതിരെ നൈജീരിയന്‍ സര്‍ക്കാര്‍ നടപടികള്‍ തുടരുന്നതിനിടയിലും വടക്കുകിഴക്കന്‍ മേഖലകളിലെ ഗ്രാമങ്ങളില്‍ ആക്രമണം തുടരുകയാണ്. ദിനംപ്രതി ഈ മേഖലകളില്‍നിന്ന് നൂറുകണക്കിന് പേര്‍ കുടിയൊഴിയുന്നതായാണ് റിപ്പോര്‍ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.