ഭക്ഷ്യസഹായത്തിന് പിന്നാലെ ബോംബാക്രമണം

ഡമസ്കസ്: സിറിയയുടെ തലസ്ഥാനമായ ഡമസ്കസില്‍ 2012 മുതല്‍ ഉപരോധത്തില്‍ കഴിയുന്ന ദരായയില്‍ ഇതാദ്യമായി സന്നദ്ധസംഘടനകളുടെ ഭക്ഷ്യസഹായം എത്തി. തൊട്ടുപിന്നാലെ ബോംബ് വര്‍ഷവും.

ഉപരോധത്തിലുള്ള 19 പ്രദേശങ്ങളില്‍ 15 ഇടങ്ങളില്‍ സഹായമത്തെിക്കാന്‍ സിറിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് അനുസരിച്ച് സിറിയന്‍ അറബ് റെഡ്ക്രസന്‍റും ഐക്യരാഷ്ട്രസഭാ ഏജന്‍സികളും ചേര്‍ന്നാണ് വ്യാഴാഴ്ച വിമതര്‍ക്ക് സ്വാധീനമുള്ള ദരായയില്‍ ഭക്ഷ്യസഹായമത്തെിച്ചത്. എന്നാല്‍, മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പോള്‍ 28 ബാരല്‍ ബോംബുകളാണ് 8000ത്തോളം ആളുകള്‍ താമസിക്കുന്ന ദരായയില്‍ സിറിയന്‍ സേന വര്‍ഷിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.