Posted On
date_range Updated On
date_range കാമറൂണില്‍ പള്ളിയില്വനിതാ ചാവേറുകള്‍ പൊട്ടിത്തെറിച്ചു;10 മരണം
യൗണ്ടെ: കാമറൂണില്‍ പള്ളിയില്‍ രണ്ടു വനിതാ ചാവേറുകള്‍ നടത്തിയ സ്ഫോടനത്തില്‍ 10 പേര് കൊല്ലപ്പെട്ടു.
12 പേര്‍ക്ക് പരിക്കേറ്റു. നൈജീരിയന്‍ അതിര്‍ത്തിപ്രദേശമായ കോലോഫത നഗരത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന് പിന്നില്‍ നൈജീരിയയില്‍ നിന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അതിര്‍ത്തികടന്ന് വന്നവരാണെന്ന് സംശയിക്കുന്നു.
ബോകോ ഹറാമിനെതിരെ സൈന്യത്തിന്‍െറ തുടര്‍ച്ചയായ ആക്രമണം നടന്നുകൊണ്ടിരിക്കുന്ന പ്രദേശമാണിത്.
ആറുവര്‍ഷത്തിനിടെ ആയിരക്കണക്കിന് നൈജീരിയക്കാരും അതിര്ത്തിപ്രദേശത്തുകാരുമാണ് ഇവിടെ ബോകോ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.