റബാത്ത്: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന ലിബിയയില്‍ യു.എന്‍ പിന്തുണയുള്ള പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ പുതിയ ഐക്യസര്‍ക്കാറിനെ പ്രഖ്യാപിച്ചു. പാര്‍ലമെന്‍റില്‍ ഈയാഴ്ച നടക്കുന്ന വോട്ടെടുപ്പിനുശേഷം മാത്രമേ സര്‍ക്കാര്‍ നിലവില്‍വരുകയുള്ളൂ.
അഞ്ച് കക്ഷികളുടെ പ്രതി നിധികളെ ഉള്‍പ്പെടുത്തിയാണ് ഒമ്പതംഗ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ രൂപവത്കരിച്ചത്. പ്രധാനമന്ത്രിപദത്തിലേക്ക് നിയുക്തനായ ഫായിസ് അല്‍ സര്‍റാജ് ആണ് കൗണ്‍സില്‍ അധ്യക്ഷന്‍. അനുഭവപരിചയവും പ്രാദേശിക പരിഗണനകളും രാഷ്ട്രീയ പരിഗണനകളും ലിബിയന്‍ ജനതയുടെ പ്രത്യേകതകളും കണക്കിലെടുത്ത് 13 മന്ത്രിമാരുടെയും അഞ്ച് സഹമന്ത്രിമാരുടെയും പേരുകളാണ് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് ഫായിസ് അല്‍ സര്‍റാജ് പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ മൊറോക്കോയില്‍വെച്ചാണ് ഐക്യസര്‍ക്കാര്‍ സംബന്ധിച്ച് ധാരണയായതും പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ രൂപവത്കരിച്ചതും.
എന്നാല്‍, ഒമ്പതംഗ കൗണ്‍സിലില്‍ രണ്ടുപേരുടെ വിയോജിപ്പോടെയാണ് പുതിയ സര്‍ക്കാറിനെ നിര്‍ദേശിച്ചതെന്നത് നേരിയ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.