അഫ്​ഗാൻ സ്​കൂളിലെ കാർ ബോംബ്​ ആക്രമണം; മരണം 55, 150ലേറെ പേർക്ക്​ പരിക്ക്​

കാബൂൾ: അഫ്​ഗാനിസ്​താന തലസ്​ഥാനമായ കാബൂളിലെ വിദ്യാലയത്തിനു നേരെയുണ്ടായ കാർബോംബ്​ ആക്രമണത്തിൽ മരണം 55 ആയി. ​വിദ്യാർഥിനികളാണ്​ ഏറെയും കൊല്ലപ്പെട്ടത്​. 150ലേറെ പേർക്ക്​ പരിക്കേറ്റു. സയ്യിദുൽ ശുഹദ സ്​കൂളിൽനിന്ന്​ കുട്ടികൾ പുറത്തുവരുന്നതിനിടെയാണ്​ സ്​ഫോടനമുണ്ടായത്​. സ്​കൂൾ പ്രവേശനകവാടത്തിൽ നിർത്തിയിട്ട ബോംബ്​ നിറച്ച കാറാണ്​ അപകടം വരുത്തിയത്​. സ്​കൂളിൽ മൂന്നു ഷിഫ്​റ്റുകളിലായാണ്​ പഠനം. പെൺകുട്ടികൾ പഠിക്കുന്ന സമയത്തായിരുന്നു ആക്രമണം.

അഫ്​ഗാനിസ്​താനിൽനിന്ന്​ സൈനിക പിന്മാറ്റത്തിന്​ അടുത്തിടെ അമേരിക്ക തീരുമാനിച്ചിരുന്നു. പിന്മാറ്റം കഴിഞ്ഞ ദിവസം ആരംഭിക്കുകയും ചെയ്​തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ അപലപിച്ച താലിബാൻ വക്​താവ്​ സബീഉല്ല മുജാഹിദ്​ തങ്ങൾക്ക്​ പങ്കില്ലെന്നും പറഞ്ഞു. എന്നാൽ, താലിബാനാണ്​ ആക്രമണത്തിനു പിന്നിലെന്ന്​ അഫ്​ഗാൻ പ്രസിഡന്‍റ്​ അശ്​റഫ്​ ഗനി ആരോപിച്ചു.

അഫ്​ഗാനിൽ രണ്ടു പതിറ്റാണ്ടായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞ വർഷമാണ്​ യു.എസും താലിബാനും കരാറിലെത്തിയത്​.

Tags:    
News Summary - Afghanistan: Children among at least 55 killed in bomb attack on Kabul school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.