പാക് സൈന്യം തടവിലാക്കിയ ബലൂച് വിദ്യാർഥിയുടെ മോചനമാവശ്യപ്പെട്ട് പ്രതിഷേധം

ഇസ്ലാമാബാദ്: ഫെറോസ് ബലൂച് എന്ന കോളജ് വിദ്യാർഥിയെ തടവിലാക്കിയതിനെതിരെ ബലൂച് വിദ്യാർഥി സമിതിയുടെ പ്രതിഷേധം. ഇസ്ലാമാബാദ് യൂനിവേഴ്സിറ്റിയിൽ എം. ഫിൽ വിദ്യാർഥിയായ ഫെറോസിനെ സൈനികർ ക്ലാസിൽനിന്നും കൊണ്ടുപോകുകയായിരുന്നു. മേയ് 11നായിരുന്നു സംഭവം.

ബാനറുകളും മുദ്രാവാക്യങ്ങളുമായി വിദ്യാർഥികൾ ഖുസ്ദാറിൽ ശക്തമായ പ്രതിഷേധം നടത്തി. ബലൂച് വിദ്യാർഥികളുടെ ജീവൻ അപകടത്തിലാണെന്നും അവകാശങ്ങൾക്കായി ഒന്നിച്ചുനിൽക്കണമെന്നും സംഘടന ആഹ്വാനം ചെയ്തു. ബലൂചുകളോടുള്ള ആക്രമണത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്ത് വരാത്തതിനെ വിദ്യാർഥികൾ വിമർശിച്ചു.

"ബലൂച് വിദ്യാർഥികളെ ഇരയാക്കുന്നത് അവസാനിപ്പിക്കുക" എന്ന മുദ്രാവാക്യത്തോടെയുള്ള ചിത്രങ്ങൾ വിദ്യാർഥികൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കുന്നുണ്ട്.

ബാന്ദ്ല ജനതയെ ഒഴിവാക്കിയത് പോലെ ബലൂചുകളെയും ഒഴിവാക്കാനുള്ള ശ്രമമാണ് പാക് സൈന്യം നടത്തുന്നതെന്ന് ബലൂച് വോയ്സ് അസോസിയേഷന്‍റെ പ്രസിഡന്‍റായ മുനീർ മേങ്കാൾ ട്വീറ്റ് ചെയ്തു. പഷ്തൂൺ, സിന്ധി, ബലൂച് വിഭാഗങ്ങളിൽപെട്ട മനുഷ്യാവകാശ പ്രവർത്തകരെ കാലങ്ങളായി പാകിസ്താൻ സർക്കാർ വേട്ടയാടുന്നുണ്ട്.

Tags:    
News Summary - Activists in Pakistan demand release of missing Baloch students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.