ഭീകരം, ശേഷം അതിഭീകരം; സെ​പ്റ്റം​ബ​ർ 11 ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് കാ​ൽ നൂ​റ്റാ​ണ്ട്

ര​ണ്ടാ​യി​ര​ത്തി​യൊ​ന്ന് സെ​പ്റ്റം​ബ​ർ 11ന് ​രാ​വി​ലെ 8.46ന് ​ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ന് മു​ക​ളി​ൽ വെ​ച്ച് ലോ​കം കീ​ഴ്മേ​ൽ മ​റി​ഞ്ഞി​ട്ട് കാ​ൽ നൂ​റ്റാ​ണ്ട്. അ​മേ​രി​ക്ക​യു​ടെ​യും ലോ​ക​ത്തി​ന്റെ ത​ന്നെ​യും വാ​ണി​ജ്യ ത​ല​സ്ഥാ​ന​മാ​യ ന്യൂ​യോ​ർ​ക്കി​ലെ ലോ​ക വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ന്റെ വ​ട​ക്കേ ട​വ​റി​ലേ​ക്ക്, ബോ​സ്റ്റ​ണി​ൽ​നി​ന്ന് ലോ​സ് ആ​ഞ്ജ​ല​സി​ലേ​ക്ക് പു​റ​പ്പെ​ട്ട അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് ഫ്ലൈ​റ്റ് 11 വി​മാ​നം ഭീ​ക​ര​ർ ത​ട്ടി​യെ​ടു​ത്ത് ഇ​ടി​ച്ചു​ക​യ​റ്റി.

110 നി​ല​ക​ളു​ള്ള ഗോ​പു​ര​ത്തി​ന്റെ 93 മു​ത​ൽ 99 വ​രെ​യു​ള്ള നി​ല​ക​ൾ നി​മി​ഷ​ങ്ങ​ൾ​ക്ക​കം അ​ഗ്നി​നാ​വു​ക​ൾ വി​ഴു​ങ്ങി. വെ​റും 17 മി​നി​റ്റി​നു​ശേ​ഷം യു​നൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് ഫ്ലൈ​റ്റ് 175 തെ​ക്കേ ട​വ​റി​ന്റെ 77 മു​ത​ൽ 85 വ​രെ​യു​ള്ള നി​ല​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ടെ​ലി​വി​ഷ​ൻ കാ​മ​റ​ക​ൾ​ക്കു മു​ന്നി​ൽ ര​ണ്ടാ​മ​ത്തെ വി​മാ​നം തീ​യാ​യി പൊ​ട്ടി​ത്തെ​റി​ച്ച​തോ​ടെ സം​ശ​യ​ത്തി​ന്റെ മ​റ നീ​ങ്ങി—​അ​മേ​രി​ക്ക ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു ! 9.37ന് ​അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് ഫ്ലൈ​റ്റ് 77 ത​ല​സ്ഥാ​ന​മാ​യ വാ​ഷി​ങ്ട​ണി​ന​ടു​ത്തു​ള്ള പ്ര​തി​രോ​ധ ആ​സ്ഥാ​ന​മാ​യ പെ​ന്റ​ഗ​ണി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ത​ട്ടി​ക്കൊ​ണ്ടു​പോ​യ നാ​ലാ​മ​ത്തെ വി​മാ​ന​മാ​യ യു​നൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് ഫ്ലൈ​റ്റ് 93-ലെ ​യാ​ത്ര​ക്കാ​ർ ഭീ​ക​ര​രെ നേ​രി​ട്ടു. അ​വ​രു​ടെ ചെ​റു​ത്തു​നി​ൽ​പ്പി​നി​ടെ വി​മാ​നം പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ഷാ​ങ്ക്‌​സ്‌​വി​ല്ലി​ൽ ത​ക​ർ​ന്നു​വീ​ണു. രാ​വി​ലെ 9.59ന് ​തെ​ക്കേ ട​വ​റും 10.28ന് ​വ​ട​ക്കേ ട​വ​റും ത​ക​ർ​ന്നു​വീ​ണു. ഇ​രു​മ്പും കോ​ൺ​ക്രീ​റ്റും മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ളും ചേ​ർ​ന്ന ആ ​അ​വ​ശി​ഷ്ട​ഭൂ​മി പി​ന്നീ​ട് ‘ഗ്രൗ​ണ്ട് സീ​റോ’​യാ​യി അ​റി​യ​പ്പെ​ട്ടു. 19 അ​ൽ​ഖാ​ഇ​ദ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ, അ​ക്ര​മി​ക​ളും 2,977 നി​ര​പ​രാ​ധി​ക​ളും കൊ​ല്ല​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ന്റെ ആ​സൂ​ത്ര​ക​നാ​യി അ​ൽ​ഖാ​ഇ​ദ ത​ല​വ​ൻ ഉ​സാ​മ ബി​ൻ ലാ​ദ​നെ അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ചു. താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം അ​ഭ​യം ന​ൽ​കി​യ ലാ​ദ​നെ 2011 മേ​യ് ര​ണ്ടി​ന് പാ​കി​സ്താ​നി​ലെ അ​ബോ​ട്ടാ​ബാ​ദി​ൽ വെ​ച്ച് അ​മേ​രി​ക്ക​ൻ സേ​ന വ​ധി​ച്ചു.

ആ ​ദു​ര​ന്ത​ത്തി​ന്റെ മു​റി​വു​ക​ൾ ഇ​ന്നും മ​നു​ഷ്യ​സ്മൃ​തി​യി​ൽ ചോ​ര​യൊ​ലി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ ആ ​ചാ​ര​ക്കൂ​മ്പാ​ര​ത്തി​നു​മു​ക​ളി​ൽ അ​മേ​രി​ക്ക പ​ണി​തു​യ​ർ​ത്തി​യ​ത് സ​മാ​ധാ​ന​ത്തി​ന്റെ സ്മാ​ര​ക​മ​ല്ല; അ​വ​സാ​ന​മി​ല്ലാ​ത്ത യു​ദ്ധ​ങ്ങ​ളു​ടെ സാ​മ്രാ​ജ്യ​മാ​യി​രു​ന്നു. ‘ഭീ​ക​ര​വി​രു​ദ്ധ പോ​രാ​ട്ടം’ എ​ന്ന പേ​രി​ൽ അ​ഫ്ഗാ​നി​സ്താ​ന്റെ​യും ഇ​റാ​ഖി​ന്റെ​യും ആ​കാ​ശ​ങ്ങ​ളി​ൽ ബോം​ബു​ക​ൾ മ​ഴ​യാ​യി. നി​ര​പ​രാ​ധി​ക​ളു​ടെ നി​ല​വി​ളി​ക​ൾ ദേ​ശീ​യ​സു​ര​ക്ഷ​യു​ടെ മു​ദ്രാ​വാ​ക്യ​ങ്ങ​ളി​ൽ മു​ങ്ങി​പ്പോ​യി. ഇ​സ്‍ലാ​മോ​ഫോ​ബി​യ​യു​ടെ ഒ​രു പു​തി​യ ലോ​ക​ക്ര​മ​ത്തി​നു​കൂ​ടി​യാ​ണ് ‘ഭീ​ക​ര​വി​രു​ദ്ധ’ പോ​രാ​ട്ടം തു​ട​ക്ക​മി​ട്ട​ത്. അ​തി​പ്പോ​ൾ, ലോ​ക​മെ​മ്പാ​ടും മു​സ്‍ലിം വി​രു​ദ്ധ തീ​വ്ര​വ​ല​തു​പ​ക്ഷ ഭ​ര​ണ​ക്ര​മ​ത്തി​ന് അ​ടി​ത്ത​റ​പാ​കി​യി​രി​ക്കു​ന്നു.

‘വാ​ർ ഓ​ൺ ടെ​റ​ർ’; മാ​നു​ഷി​ക ദു​ര​ന്ത​ത്തി​ന്റെ ക​ണ​ക്കു​ക​ൾ

ലോ​ക​ച​രി​ത്ര​ത്തെ ത​ന്നെ മാ​റ്റി​മ​റി​ച്ച ദി​വ​സ​മാ​യി 2001 സെ​പ്റ്റം​ബ​ർ 11 നെ ​അ​ട​യാ​ള​പ്പെ​ടു​ത്തു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. ‘വാ​ർ ഓ​ൺ ടെ​റ​ർ’ എ​ന്ന​റി​യ​പ്പെ​ട്ട, ഇ​ന്നും അ​വ​സാ​നി​ക്കാ​ത്ത ദീ​ർ​ഘ​മാ​യ ഒ​രു യു​ദ്ധ​കാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു അ​ന്ന്. ആ​ദ്യം അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ആ​രം​ഭി​ച്ച ഈ ​യു​ദ്ധം പി​ന്നീ​ട് ഇ​റാ​ഖ്, പാ​കി​സ്താ​ൻ, സി​റി​യ, യെ​മ​ൻ, സൊ​മാ​ലി​യ, ലി​ബി​യ തു​ട​ങ്ങി നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചു. ഭീ​ക​ര​വാ​ദ​ത്തെ നേ​രി​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച സൈ​നി​ക ന​ട​പ​ടി​ക​ൾ 25 വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ, അ​തു​മൂ​ല​മു​ണ്ടാ​യ യ​ഥാ​ർ​ഥ ‘മാ​നു​ഷി​ക ദു​ര​ന്തം’ എ​ത്ര​യാ​ണ് എ​ന്ന ചോ​ദ്യം ഉ​യ​രു​ന്നു​ണ്ട്. 

മാ​നു​ഷി​ക ന​ഷ്ടം

യു​ദ്ധ​ങ്ങ​ളി​ലെ ആ​കെ മ​ര​ണം 45 -47 ല​ക്ഷം

യു​ദ്ധ​ങ്ങ​ളി​ലെ നേ​രി​ട്ടു​ള്ള മ​ര​ണം 9.05-9.40 ല​ക്ഷം വ​​രെ

യു​ദ്ധ​ത്തി​ൽ നേ​രി​ട്ട​ല്ലാ​തെ മ​രി​ച്ച​വ​ർ 36-38 ല​ക്ഷം വ​രെ

അ​ഫ്ഗാ​ൻ യു​ദ്ധം (2001-2021) കൊ​ല്ല​പ്പെ​ട്ട​വ​ർ: 1.76 ല​ക്ഷം

ഇ​റാ​ഖ് (2003 - 2011) കൊ​ല്ല​പ്പെ​ട്ട​വ​ർ: 3 ല​ക്ഷം

Tags:    
News Summary - A quarter of a century since the September 11 terrorist attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.