Posted On
date_range Updated On
date_range കിയവിനു സമീപം കൂട്ടക്കുഴിമാടം കണ്ടെത്തി
കിയവ്: യുക്രെയ്ൻ തലസ്ഥാനമായ കിയവിനു സമീപത്തെ ബുസോവ നഗരത്തിൽ തദ്ദേശവാസികളെ അടക്കം ചെയ്ത കൂട്ടക്കുഴിമാടം കണ്ടെത്തി. ഇവിടെ നിന്ന് രണ്ട് സിവിലിയന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
യുക്രെയ്നിൽ സിവിലിയന്മാരെ ലക്ഷ്യംവെക്കുന്നതിൽ റഷ്യക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനമുയർന്നിരുന്നു.
നേരത്തേയും കിയവിനു സമീപമുള്ള പ്രദേശങ്ങളിൽ കൂട്ടക്കുഴിമാടം കണ്ടെത്തിയിരുന്നു. റഷ്യൻ ആക്രമണം യുക്രെയ്നിൽ മാത്രമൊതുങ്ങില്ലെന്നും യൂറോപ്പിലേക്ക് വ്യാപിക്കുമെന്നും പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി മുന്നറിയിപ്പു നൽകി.
ഡിനിപ്രോ വിമാനത്താവളം റഷ്യൻ സൈന്യം നശിപ്പിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.