കാലാവസ്​ഥ വ്യതിയാനം: 100 കോടി കുട്ടികളുടെ ഭാവി അപകടത്തിലാക്കുമെന്ന്​ യൂനിസെഫ്​

ലണ്ടൻ: 220 കോടി കുരുന്നുകളുള്ള ലോകത്ത്​ കാലാവസ്​ഥ മാറ്റം അവരിൽ പകുതി പേ​രുടെയെങ്കിലും ഭാവി അപകടത്തിലാക്കുമെന്ന മുന്നറിയിപ്പു​മായി യു.എൻ ഏജൻസി. പ്രളയം, ഉഷ്​ണ തരംഗം, ചുഴലിക്കാറ്റ്​, രോഗം, വറുതി, അന്തരീക്ഷ മലിനീകരണം എന്നിങ്ങനെ പല രീതികളിലായി ലോകം മുഴുക്കെ കാലാവസ്​ഥ വ്യതിയാനം പ്രശ്​നങ്ങൾ സൃഷ്​ടിക്കുകയാണ്​. ഇന്ത്യ, നൈജീരിയ, ഫിലിപ്പീൻസ്​ എന്നീ രാജ്യങ്ങളിലും ആഫ്രിക്കയിലെ ചില മേഖലക​ളിലുമാണ് പ്രധാനമായും ബാധിക്കുക.

ദാരിദ്ര്യം, കുടിവെള്ള ലഭ്യത, വിദ്യാഭ്യാസം എന്നിങ്ങനെ കുട്ടികൾക്കുണ്ടാക്കുന്ന പ്രശ്​നങ്ങൾ പലതായിരിക്കും. കാലാവസ്​ഥ മാറ്റം അതിജീവിക്കാൻ ഇത്​ വെല്ലുവിളിയാകുമെന്നും കുട്ടികൾക്കായുള്ള യു.എൻ ഏജൻസിയായ യൂനിസെഫ്​ മുന്നറിയിപ്പ്​ നൽകുന്നു. 92 കോടി ​കുട്ടികൾ ശുദ്ധമായ കുടിവെള്ള ലഭ്യതക്ക്​ പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ്​. 82 കോടി പേർ ഉഷ്​ണ തരംഗത്തിനും 60 കോടി പേർ മലേറിയ, ഡെങ്കി പനി പോലുള്ള പകർച്ചവ്യാധികൾക്കും ഇരയാകും. കാലാവസ്​ഥ വ്യതിയാനം കൂടുതൽ രൂക്ഷമാകുന്ന പക്ഷം ഇരയാക്ക​പ്പെടുന്ന കുട്ടികളുടെ അനുപാതവും കൂടും. ആഗോളവ്യാപകമായി സമരത്തിന്​ നാന്ദികുറിച്ച്​ പ്രമുഖ പരിസ്​ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ്​ നടത്തിയ ആദ്യ സ്​കൂൾ സമരത്തോടനുബന്ധിച്ച്​ യൂനിസെഫ്​ പുറത്തുവിട്ട റിപ്പോർട്ടിലാണ്​ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്​. 

Tags:    
News Summary - A billion children at ‘extreme risk’ from climate impacts – Unicef

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.