ജറൂസലം: തിളങ്ങുന്ന ഗൗൺ ധരിച്ച് നന്നായി മേക്കപ്പിട്ട് നിറയെ ആഭരണങ്ങളുമണിഞ്ഞ് 70നും 90നുമിടയിൽ പ്രായമുള്ള 10 മുത്തശ്ശിമാർ കാറ്റ്വാക്ക് നടത്തി. ഇസ്രായേലിൽ വർഷം തോറും നടക്കാറുള്ള മിസ് ഹോളോകോസ്റ്റ് സർവൈവർ സൗന്ദര്യമത്സരത്തിനാണ് അവരെത്തിയത്. ജറൂസലമിലെ മ്യൂസിയമായിരുന്നു മത്സരവേദി.
വാശിയേറിയ പോരാട്ടത്തിനൊടുവിൽ 86 വയസ്സുള്ള നാലു കൊച്ചുമക്കളുടെ മുത്തശ്ശിയായ സാലിന സ്റ്റീൻഫെൽഡ് കിരീടം ചൂടി. നാസി പീഡനം അതിജീവിച്ചവർക്കുള്ള മത്സരമാണ് മിസ് ഹോളോകോസ്റ്റ് സർവൈവർ. റുേമനിയ ആണ് സാലിനയുടെ ജന്മദേശം. 1948ലാണ് ഇസ്രായേലിലെത്തിയത്. നാസി ക്രൂരതകളുടെ ജീവിക്കുന്ന ഇരയാണവർ. രണ്ട് മക്കളും നാല് കൊച്ചുമക്കളും അവരുടെ മക്കളുമായി വലിയ കുടുംബമായി കഴിയുന്ന തനിക്ക് ഇങ്ങനെയൊരു അവസരം ലഭിക്കുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ല-മത്സരാര്‍ഥിയായ കുക പാല്‍മോന്‍ പറഞ്ഞു.
നാസികളുടെ ക്രൂരപീഡനത്തിന് ഇരയായി മരിച്ച 60 ലക്ഷം ജൂതന്മാരുടെ ഓര്‍മകളെ വിലകുറച്ച് കാണിക്കുന്നതായിരുന്നു മത്സരമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാൽ, ഭീകരമായ അവസ്ഥയിലൂടെ കടന്നുപോയ ഈ സ്ത്രീകളില്‍ എത്രമാത്രം സൗന്ദര്യമുണ്ടെന്ന് എല്ലാവരും അറിയണമെന്ന് മത്സരാർഥിയായിരുന്ന റിവ്കയുടെ കൊച്ചുമകള്‍ ഡാനാ പാപോ പറഞ്ഞു. അവരെ ഞങ്ങള്‍ എത്രമാത്രം സ്നേഹിക്കുെന്നന്നും പ്രോത്സാഹിപ്പിക്കുെന്നന്നും കാണിച്ചുകൊടുക്കണം. അവരോട് നന്ദി പറയുന്നു. ഞങ്ങള്ക്കൊരുഭാവിയുണ്ട്, ഒരു രാജ്യവും-അവര്‍ കൂട്ടിച്ചേര്‍ത്തു. റാബ് കോൺസൻട്രേഷൻ ക്യാമ്പിലെ പീഡനങ്ങൾ അതിജീവിച്ച സ്ത്രീയും മത്സരത്തിനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.