യു.എസിൽ വീണ്ടും ഗാന്ധി പ്രതിമ തകർത്തു

വാഷിങ്ടൺ: യു.എസിൽ വീണ്ടും ഗാന്ധി പ്രതിമ തകർത്തു. മാൻഹട്ടനിലെ യൂണിയൻ സ്വകയറിലെ എട്ടടി ഉയരമുള്ള വെങ്കല പ്രതിമയാണ് തകർത്തത്. പ്രതിമതകർത്തതിൽ യു.എസിലെ ഇന്ത്യൻ കോൺസുലേറ്റ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

ഗാന്ധി പ്രതിമ തകർത്തതിനെ കോൺസുലേറ്റ് അപലപിക്കുകയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുകയാണെന്ന് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അറിയിച്ചു. മാൻഹട്ടനിലെ പ്രാദേശിക ഭരണാധികളുമായും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റുമായും ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുണ്ട്. അതിവേഗത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോൺസുലേറ്റ് ജനറൽ അറിയിച്ചു.

1986 ഒക്ടോബർ രണ്ടിനാണ് ഗാന്ധിജിയുടെ എട്ടടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചത്. മഹാത്മ ഗാന്ധിയുടെ 117ാം ജന്മവാർഷികത്തോട് അനുബന്ധിച്ചായിരുന്നു പ്രതിമ സ്ഥാപിച്ചത്. 2001ൽ പ്രതിമ അവിടെ നിന്ന് ലാൻഡ്സ്കേപ്പ് ഗാർഡനിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. നേരത്തെ യു.എസിലെ കാലിഫോർണിയയിലും ഗാന്ധി പ്രതിമ തകർത്തിരുന്നു. നാല് വർഷം മുമ്പ് സിറ്റി കൗൺസിൽ സ്ഥാപിച്ച പ്രതിമയാണ് തകർത്തത്.

Tags:    
News Summary - 8-foot-high statue of Mahatma Gandhi vandalised in New York

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.