ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിലെ അഞ്ചുനില കെട്ടിടത്തിലുണ്ടായ വൻ തീപ്പിടിത്തത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 64 മരണം. 43 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരിൽ ഏഴുപേർ കുട്ടികളാണ്. മരിച്ചവരിൽ രണ്ടുവയസുള്ള കുട്ടിയുമുണ്ടെന്ന് എമർജൻസി മാനേജ്മെന്റ് സർവീസസ് അറിയിച്ചു.
തീപിടിത്ത വിവരമറിഞ്ഞയുടൻ അഗ്നിരക്ഷ സേന രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. തീപ്പിടിത്തത്തിന് കാരണമെന്താണെന്ന് മനസിലായിട്ടില്ല.
കഴിഞ്ഞ ദിവസം അർധരാത്രിയാണ് തീ പടർന്നത്. തീപടരുമ്പോൾ നിരവധിയാളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. മുൻവശത്തെ കവാടം പൂട്ടിയിരിക്കുന്നതിനാൽ ആളുകൾക്ക് പുറത്തേക്ക് ഓടിരക്ഷപ്പെടാനുമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.