പ്രായം വെറും നമ്പറല്ലേ...48 നില കെട്ടിടത്തിൽ കയറി ഫ്രഞ്ച് സ്പൈഡർമാ​ന്‍റെ 60ാം പിറന്നാൾ ആഘോഷം -വിഡിയോ

പാരീസ്: പിറന്നാൾ ആഘോഷം പലതരത്തിൽ നാം ആഘോഷിക്കാറുണ്ട്. പാരീസിൽ ​ഫ്രഞ്ച് സ്പൈഡർമാൻ എന്നറിയപ്പെടുന്ന അലൈൻ റോബർട്ട് 60 ാം പിറന്നാൾ ആഘോഷിച്ചതി​ന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കയാണ്. 48 നിലയുള്ള അംബരചുംബിയായ കെട്ടിടത്തിൽ കയറിയായിരുന്നു അലൈ​ൻ റോബർട്ടി​ന്‍റെ പിറന്നാൾ ആഘോഷം.

പ്രായം വെറും നമ്പർ മാത്രമാണെന്നും പ്രായമായാലും ആളുകൾക്ക് സ്പോർട്സ് പോലുള്ള ആക്ടിവിറ്റീസ് നടത്താൻ സാധിക്കുമെന്നും തെളിയിക്കുകയാണ് ത​ന്‍റെ ലക്ഷ്യമെന്നും അലൈൻ പറഞ്ഞു. 60 വയസാകുമ്പോൾ ആ കെട്ടിടത്തിൽ കയറുമെന്ന് വർഷങ്ങൾക്കു മു​മ്പേ ശപഥം ചെയ്തതാണ് ഇദ്ദേഹം. കാരണം ഫ്രാൻസിൽ 60 എന്നാൽ വിരമിക്കൽ പ്രായമാണ്. അതിനൊരു തിരുത്തായിരുന്നു ലക്ഷ്യം-അദ്ദേഹം കൂട്ടിച്ചേർത്തു.

ചുവന്ന വസ്ത്രം ധരിച്ച് 613 അടിയുള്ള ടൂർ ടോട്ടൽ എനർജീസ് കെട്ടിടത്തിൽ കയറി മുകളിലെത്തിയ​പ്പോൾ സന്തോഷം കൊണ്ട് കൈകൾ ഉയർത്തുന്ന ദൃശ്യമുണ്ട് വിഡിയോയിൽ.

Full View


കാലാവസ്ഥ പ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താനുള്ള പരിപാടിയുടെ ഭാഗമായി അലൈൻ ഇതിനു മുമ്പും നിരവധി തവണ ഈ ടവറിൽ കയറിയിട്ടുണ്ട്. മുമ്പ് ദുബായിലെ ബുർജ് ഖലീഫയുടെ മുകളിലും കയറിയിട്ടുണ്ട്. ആവശ്യമില്ലാതെ ഇത്തരം സാഹസങ്ങൾക്ക് മുതിർന്നതിന് യു.കെയും ജർമനിയും ഇദ്ദേഹത്തെ ജയിലിലടച്ചിട്ടുമുണ്ട്. പാരീസിലെ ഈഫൽ ടവർ, മലേഷ്യയിലെ പെട്രോനാസ് ട്വിൻ ടവർ, സിഡ്നി ഓപറ ഹൗസ് തുടങ്ങി നിരവധി അംബരചുംബി കെട്ടിടങ്ങൾ അദ്ദേഹം കീഴടക്കിയിട്ടുണ്ട്.

Tags:    
News Summary - 60 Year Old French 'Spiderman' Climbs A 48 Storey Building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.