ഇസ്ലാമാബാദ്: സ്പെയിനിലേക്കുള്ള യാത്രക്കിടെ മൊറോക്കോക്ക് സമീപം ബോട്ട് മറിഞ്ഞ് 44 പാകിസ്താൻ കുടിയേറ്റക്കാർ മുങ്ങിമരിച്ചു. 66 പാകിസ്താനികൾ ഉൾപ്പെടെ 86 അനധികൃത കുടിയേറ്റക്കാരുമായി ജനുവരി രണ്ടിനാണ് ബോട്ട് മൗറിത്താനിയയിൽനിന്ന് പുറപ്പെട്ടത്.
മൊറോക്കൻ അധികൃതർ 36 പേരെ രക്ഷപ്പെടുത്തി. മനുഷ്യക്കടത്തുകാരുടെ സഹായത്തോടെ അപകടകരമായ സാഹചര്യങ്ങളിൽ യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നൂറുകണക്കിന് പാകിസ്താൻ കുടിയേറ്റക്കാരാണ് ഓരോ വർഷവും മരിക്കുന്നത്.
മനുഷ്യക്കടത്തിനെതിരെയും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനും കർശന നടപടിയെടുക്കുമെന്ന് പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.