യുക്രെയ്ൻ റെയിൽവേ സ്റ്റേഷനിൽ റഷ്യൻ റോക്കറ്റാക്രമണം; 50 മരണം

കിയവ്: കിഴക്കന്‍ യുക്രെയ്ന്‍ നഗരമായ ക്രമാറ്റോര്‍സ്‌കില്‍ റെയില്‍വേ സ്റ്റേഷനു നേര്‍ക്ക് റഷ്യയുടെ റോക്കറ്റ് ആക്രമണം. അഞ്ച് കുട്ടികൾ അടക്കം 50 ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നൂറിലേറെ ആളുകൾക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തദ്ദേശവാസികളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ഉപയോഗിക്കുന്ന റെയില്‍വേ സ്‌റ്റേഷനു നേര്‍ക്കാണ് ആക്രമണം നടന്നത്. രണ്ടു റോക്കറ്റുകളാണ് സ്‌റ്റേഷനിൽ പതിച്ചത്. ജനങ്ങൾ സുരക്ഷിത മേഖലകളിലേക്ക് നീങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് സ്റ്റേറ്റ് റെയില്‍വേ കമ്പനി അധികൃതര്‍ അറിയിച്ചു.

അതേസമയം, ആക്രമണം നടത്തിയെന്ന കാര്യം റഷ്യ നിഷേധിച്ചു. ആക്രമണം നടക്കുമ്പോൾ ആയിരങ്ങൾ റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നു.

Tags:    
News Summary - 30 Killed, 100 Injured In Rocket Strike On Train Station In Kramatorsk: Ukrainian Railways Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.