ജർമനിയിൽ പുതുവത്സരദിനത്തിൽ 30 ഖബറുകൾ തകർത്തു

ബർലിൻ: പുതുവത്സരദിനത്തിൽ ജർമനിയിലെ ഖബർസ്ഥാനിൽ അക്രമം. രാജ്യത്തെ വടക്കുപടിഞ്ഞാറൻ നഗരമായ ​ഐസെർലോനിൽ ആണ്​ സംഭവം.

ഖബറിടത്തിൽ അതിക്രമിച്ചു കയറിയ ആക്രമികൾ 30 ഓളം ഖബറിടങ്ങൾ തകർത്തതായി ഹെഗെൻ പൊലീസ്​ പറഞ്ഞു. ഖബറുകൾക്ക്​ മേൽ സ്ഥാപിച്ചിരുന്ന സ്മാരകശിലകളും നശിപ്പിച്ചു. കുറച്ചു വർഷമായി ജർമനിയിൽ മുസ്​ലിം വിരുദ്ധ ആക്രമണങ്ങൾ വർധിക്കുകയാണ്​.

Tags:    
News Summary - 30 graves were destroyed on New Year's Day in Germany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.